ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 60 ലക്ഷം നേടിയ പ്രവാസി ഇന്ത്യക്കാരനെ വിവരമറിയിക്കാനാവാതെ സംഘാടകർ

Published : Apr 15, 2022, 07:30 PM IST
ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 60 ലക്ഷം നേടിയ പ്രവാസി ഇന്ത്യക്കാരനെ വിവരമറിയിക്കാനാവാതെ സംഘാടകർ

Synopsis

സമ്മാനാർഹനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് ബി​ഗ് ടിക്കറ്റ് സംഘാടകർ അറിയിച്ചു. ബി​ഗ് ടിക്കറ്റിന്റെ ഈ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പാണ് ഇന്ന് നടന്നത്.

അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ ഇന്ത്യക്കാരന് സമ്മാനം. 065049 എന്ന ടിക്കറ്റിലൂടെ മനുഭായ് ചൗഹാനാണ് 3,00,000 ദിർഹം (അറുപത് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സ്വന്തമാക്കിയത്. നറുക്കെടുപ്പ് വേദിയിൽ വെച്ചുതന്നെ സന്തോഷ വാർത്ത അറിയിക്കാൻ മനുഭായ് ചൗഹാനെ ഫോണിൽ ബന്ധപ്പെടാൻ ബി​ഗ് ടിക്കറ്റ് അവതാരക ബുഷ്റ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

സമ്മാനാർഹനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് ബി​ഗ് ടിക്കറ്റ് സംഘാടകർ അറിയിച്ചു. ബി​ഗ് ടിക്കറ്റിന്റെ ഈ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പാണ് ഇന്ന് നടന്നത്. പ്രതിവാര നറുക്കെടുപ്പിലെ വിജയത്തിനൊപ്പം മേയ് മൂന്നിന് നടക്കാനിരിക്കുന്ന മെ​ഗാ നറുക്കെടുപ്പിലേക്കും ഈ ടിക്കറ്റ് പരി​ഗണിക്കും. വൻതുകയുടെ സമ്മാനങ്ങൾക്കായിരിക്കും അന്ന് ബി​ഗ് ടിക്കറ്റ് അവതാരകരായ ബുഷ്റയും റിച്ചാർഡും അവകാശികളെ കണ്ടെത്തുക.

മനുഭായ് ചൗഹാനെപ്പോലെ ഭാ​ഗ്യം കൊണ്ട് ജീവിതം മാറ്റിമറിക്കാൻ www.bigticket.ae എന്ന വെബ്സൈറ്റ് സന്ദർശിച്ച് പ്രതിവാര, പ്രതിമാസ നറുക്കെടുപ്പുകളിലെ വിജയികളെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാം.

1.2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമാണ് ഏപ്രില്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവരെ കാത്തിരിക്കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും വിലയേറിയ മറ്റ് സമ്മാനങ്ങളുമുണ്ടാവും ഒപ്പം. കൂടാതെ ഈ മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് അതാത് ആഴ്ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുത്ത് 300,000 ദിര്‍ഹം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ആഴ്ചതോറുമുള്ള പ്രമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ആ ആഴ്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്‍ട്രി ലഭിക്കും. വിജയിക്കുന്നവര്‍ക്ക് 300,000 ദിര്‍ഹമാണ് സമ്മാനം.

മാസം തോറുമുള്ള നറുക്കെടുപ്പിനും പ്രതിവാരം നറുക്കെടുപ്പുകള്‍ക്കും പുറമെ ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാര്‍ ടിക്കറ്റും ഒരുമിച്ച് വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് ഒരു വര്‍ഷത്തേക്ക് എല്ലാ മാസവുമുള്ള ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാനുള്ള വന്‍ അവസരവും ഒപ്പമുണ്ട്. 

  • പ്രൊമോഷന്‍ 1- ഏപ്രില്‍ 1-7, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 8 (വെള്ളിയാഴ്ച)
  • പ്രമോഷന്‍ 2- ഏപ്രില്‍ 8-ഏപ്രില്‍ 14, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 15 (വെള്ളിയാഴ്ച)
  • പ്രൊമോഷന്‍ 3  ഏപ്രില്‍ 15-22, നറുക്കെടുപ്പ് തീയതി ഏപ്രില്‍ 23 (ശനി)
  • പ്രൊമോഷന്‍ 4 ഏപ്രില്‍ 23-30, നറുക്കെടുപ്പ് തീയതി മേയ് ഒന്ന് (ഞായര്‍)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ