സൗദി അറേബ്യയിൽ ഓൺലൈൻ ബിസിനസിന് വാണിജ്യ രജിസ്ട്രേഷൻ നിർബന്ധം

Published : Apr 15, 2022, 06:04 PM IST
സൗദി അറേബ്യയിൽ ഓൺലൈൻ ബിസിനസിന് വാണിജ്യ രജിസ്ട്രേഷൻ നിർബന്ധം

Synopsis

ഇ-കൊമേഴ്‌സ് ഇടപാടുകളുടെ വിശ്വാസ്യത വർധിപ്പിക്കുക, ഉപഭോക്തൃ-വ്യാപാരി അവകാശങ്ങൾ സംരക്ഷിക്കുക, വ്യാജ സ്റ്റോറുകൾ ഇല്ലാതാക്കുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇ-കൊമേഴ്സ് കൗൺസിൽ അധികൃതർ പറഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍ ഓൺലൈൻ ബിസിനസ്സിലേർപ്പെടുന്നവർ വാണിജ്യ രജിസ്ട്രേഷൻ നേടണമെന്ന് ഇ-കൊമേഴ്സ് കൗൺസിൽ അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് അനുസൃതമായാണ് അവരുടെ പ്രവർത്തനം തുടരുന്നതെന്ന് ഉറപ്പാക്കുന്നതിനാണിത്. വാണിജ്യ രജിസ്ട്രേഷൻ http://e.mc.gov.sa എന്ന ലിങ്ക് വഴി ലഭ്യമാകും. 

ഓൺലൈൻ ബിസിനസ് സ്ഥാപനം ആരംഭിക്കാൻ മറ്റ് വകുപ്പുകളിൽ നിന്ന് ലൈസൻസ് ആവശ്യമാണെങ്കിൽ അതിനുവേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇ-കൊമേഴ്‌സ് ഇടപാടുകളുടെ വിശ്വാസ്യത വർധിപ്പിക്കുക, ഉപഭോക്തൃ-വ്യാപാരി അവകാശങ്ങൾ സംരക്ഷിക്കുക, വ്യാജ സ്റ്റോറുകൾ ഇല്ലാതാക്കുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കൗൺസിൽ അധികൃതർ പറഞ്ഞു. നിയമങ്ങൾ പാലിക്കാത്തതും ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ടതുമായ കേസുകൾ, വാണിജ്യ രേഖകൾ ഇല്ലാത്ത ചില സ്റ്റോറുകളുടെ വഞ്ചനയും തട്ടിപ്പും എന്നിവ വാണിജ്യ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് വാണിജ്യ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ