ബിഗ് ടിക്കറ്റിലൂടെ ഒരു കോടി രൂപ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍

Published : May 09, 2022, 07:53 PM IST
ബിഗ് ടിക്കറ്റിലൂടെ ഒരു കോടി രൂപ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍

Synopsis

തെദ്സിനമൂര്‍ത്തി  തന്‍റെ സഹോദരനോടൊപ്പം സ്ഥിരമായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ  ടിക്കറ്റ് മെയ് രണ്ടിന് സമ്മാനാര്‍ഹമായ ടിക്കറ്റ് അദ്ദേഹം ഒറ്റയ്ക്കാണ് വാങ്ങിയത്. ഇതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ തെദ്സിനമൂര്‍ത്തിക്ക് അടുത്ത ലൈവ് നറുക്കെടുപ്പില്‍ പങ്കെടുത്ത് രണ്ട് കോടി ദിര്‍ഹം സ്വന്തമാക്കാനും അവസരമുണ്ട്.

അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഒരു കോടി രൂപ നേടി പ്രവാസി ഇന്ത്യക്കാരനായ തെദ്സിനമൂര്‍ത്തി മീനാച്ചിസുന്ദരം. ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം ബിഗ് ടിക്കറ്റിന്‍റെ മെയ് മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചാണ്  500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. 065245 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 

സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര, തെദ്സിനമൂര്‍ത്തിയെ വിളിച്ചപ്പോള്‍ അദ്ദേഹം വളരെയേറെ സന്തോഷത്തിലായി. 'കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ നിമിഷത്തെ കുറിച്ച് സ്വപ്നം കാണുകയാണ്. ജീവിതം മാറ്റിമറിക്കാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഈ രാജ്യത്ത് എത്തിയത്. ഇന്ന് ബിഗ് ടിക്കറ്റ് കാരണം എന്‍റെ സ്വപ്നങ്ങള്‍ സഫലമായി'- അദ്ദേഹം പറഞ്ഞു.

തെദ്സിനമൂര്‍ത്തി  തന്‍റെ സഹോദരനോടൊപ്പം സ്ഥിരമായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ  ടിക്കറ്റ് മെയ് രണ്ടിന് സമ്മാനാര്‍ഹമായ ടിക്കറ്റ് അദ്ദേഹം ഒറ്റയ്ക്കാണ് വാങ്ങിയത്. 

ഇതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ തെദ്സിനമൂര്‍ത്തിക്ക് അടുത്ത ലൈവ് നറുക്കെടുപ്പില്‍ പങ്കെടുത്ത് രണ്ട് കോടി ദിര്‍ഹം സ്വന്തമാക്കാനും അവസരമുണ്ട്. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ മറ്റ് രണ്ട് വന്‍തുകയുടെ ക്യാഷ് പ്രാസുകളും ജൂണ്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിക്കും. മെയ് മാസത്തിലുടനീളം ടിക്കറ്റ് വാങ്ങുന്നവര്‍ ആഴ്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്‍റര്‍ ചെയ്യപ്പെടും. ഇതിലൂടെ 500,000 ദിര്‍ഹം എല്ലാ ആഴ്ചയും സ്വന്തമാക്കാനുള്ള അവസരവും ലഭിക്കുന്നു. 

ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്‍റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക. 

പ്രൊമോഷന്‍ 1- മെയ് 1-8, നറുക്കെടുപ്പ് തീയതി- മെയ് 9  (തിങ്കളാഴ്ച)

പ്രമോഷന്‍ 2- മെയ് 9-മെയ് 16, നറുക്കെടുപ്പ് തീയതി- മെയ് 17 (ചൊവ്വാഴ്ച)

പ്രൊമോഷന്‍ 3  മെയ് 17-24, നറുക്കെടുപ്പ് തീയതി മെയ് 25 (ബുധനാഴ്ച)

പ്രൊമോഷന്‍ 4  മെയ് 25-31, നറുക്കെടുപ്പ് തീയതി ജൂണ്‍ ഒന്ന്(ബുധനാഴ്ച)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ