
ദോഹ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ കേന്ദ്ര വിദേശ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി മുരളീധരന്‍ ഖത്തര്‍ വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയുമായി കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തിലെത്തിയ മുരളീധരനെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിന്‍റെയും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ചര്‍ച്ചയായി. രാഷ്ട്രീയം, പ്രതിരോധം, സാംസ്കാരികം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനത്തിലൂടെ സാധിക്കും. മന്ത്രി വി മുരളീഢരന്‍റെ ആദ്യ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനമാണിത്. ഖത്തര്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിയുമായും മന്ത്രി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും.
അതേസമയം വി മുരളീധരന്‍ ഖത്തര്‍ നാഷണല്‍ മ്യൂസിയം സന്ദര്‍ശിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam