താമസ സ്ഥലത്തുവെച്ച് ഗുരുതരമായി പൊള്ളലേറ്റ പ്രവാസി യുവാവ് മരിച്ചു

Published : Mar 21, 2022, 11:26 AM IST
താമസ സ്ഥലത്തുവെച്ച് ഗുരുതരമായി പൊള്ളലേറ്റ പ്രവാസി യുവാവ് മരിച്ചു

Synopsis

 അമ്മ ജോലിക്ക് പോയ സമയത്താണ് അസ്‍ഹറുദ്ദീന് മുറിയില്‍ നിന്ന് പൊള്ളലേറ്റത്. 95 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.   

മസ്‍കത്ത്: ഒമാനില്‍ താമസ സ്ഥലത്തുവെച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു. തമിഴ്‍നാട് സ്വദേശിയായ അസ്‍ഹറുദ്ദീന്‍ അബ്‍ദുല്‍ അജസാജ് (22) ആണ് മരിച്ചത്. നാല് മാസം മുമ്പ് ഒമാനിലെത്തിയ അദ്ദേഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പൊള്ളലേറ്റത്.

വര്‍ഷങ്ങളായി ഒമാനിലെ വീടുകളില്‍ ജോലി ചെയ്‍തുവരികയായിരുന്നു അസ്‍ഹറുദ്ദീന്റെ മാതാവ്. നാല് മാസം മുമ്പ് ഒമാനിലെത്തിയ അസ്‍ഹറുദ്ദീന്‍ അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ജോലിക്ക് പോയ സമയത്താണ് അസ്‍ഹറുദ്ദീന് മുറിയില്‍ നിന്ന് പൊള്ളലേറ്റത്. 95 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൃതദേഹം അല്‍ അംറാത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മസ്‍കത്ത് കെ.എം.സി.സി നേതാവ് അഷ്‍റഫ് നാദാപുരം, റുവി കെ.എം.സി.സി ഭാരവാഹികളായ റഫീഖ് ശ്രീകണ്ഠാപുരം, മുഹമ്മദ് വാണിമേല്‍, അബ്‍ദുല്ല ഹാഷിം ഫൈസി, അല്‍ അംറാത് കെ.എം.സി.സി നേതാക്കളായ റഷീദ് പുറക്കാട്, യാസിര്‍ നാദാപുരം, ഷാഫി കടന്നപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അതീവ ജാഗ്രത; സംഘർഷം തുടരുന്നതിനിടെ പൊതുജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശം, പ്രവാസികളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പശ്ചിമേഷ്യൻ സംഘർഷം: ചരക്ക് എടുക്കാൻ മാത്രമായി അബുദാബിയിൽ നിന്ന് വിമാനം എത്തും, പച്ചക്കറികൾ കൊണ്ടുപോകും