ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‍സ് വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി

Published : Mar 21, 2022, 11:13 AM IST
ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‍സ് വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി

Synopsis

വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ പുകയുടെ ലക്ഷണങ്ങള്‍ കണ്ടതാണ് വിമാനം വഴി തിരിച്ചുവിടാനും അടിയന്തരമായി നിലത്തിറക്കാനുമുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ദില്ലി: ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‍സ് വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി. 100 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്ന വിമാനം 'സാങ്കേതിക തകരാര്‍' മൂലം വഴി തിരിച്ചുവിടുകയായിരുന്നുവെന്നാണ് വിമാനക്കമ്പനി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. കറാച്ചിയില്‍ വിമാനം അടിയന്തര ലാന്റിങ് നടത്തുകയായിരുന്നു.

വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ പുകയുടെ ലക്ഷണങ്ങള്‍ കണ്ടതാണ് വിമാനം വഴി തിരിച്ചുവിടാനും അടിയന്തരമായി നിലത്തിറക്കാനുമുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനായി അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഖത്തര്‍ എയര്‍വേയ്‍സ് അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദോഹയില്‍ എത്തിക്കുമെന്നാണ് അറിയിപ്പ്. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും അവരുടെ തുടര്‍യാത്രാ പദ്ധതികളുടെ കാര്യത്തില്‍ സഹായിക്കുമെന്നും വിമാനക്കമ്പനിയുടെ പ്രസ്‍താവനയില്‍പറയുന്നു.

അതേസമയം വിമാനം വഴിതിരിച്ചുവിട്ടതിനെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പരാതിപ്പെട്ടു. ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങള്‍ കറാച്ചി വിമാനത്താവളത്തില്‍ ദുരിതത്തിലായെന്നും ഇവര്‍ പറഞ്ഞു. ടെര്‍മിനല്‍ കെട്ടിടത്തില്‍ തങ്ങള്‍ കാത്തിരിക്കുമ്പോള്‍ വിമാനക്കമ്പനിയുടെ പ്രതിനിധികളാരും തന്നെ അവിടെ ഉണ്ടായിരുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. തിങ്കളാഴ്‍ച പുലര്‍ച്ചെ 3.50നാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ 5.30ന് കറാച്ചിയില്‍ ലാന്റ് ചെയ്യുകയായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത, ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്
റിയാദിൽ നിന്ന് 2 മണിക്കൂറിൽ ദോഹയിലെത്താം, അതിവേഗ റെയിൽവേ വരുന്നു, കരാറൊപ്പിട്ട് സൗദിയും ഖത്തറും