ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാര്‍ അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി

Published : Dec 13, 2022, 02:55 PM IST
ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാര്‍ അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി

Synopsis

അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ ചേര്‍ന്ന രണ്ടാമത് ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എസ്. ജയശങ്കർ.

അബുദാബി: യുഎഇ സന്ദർശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ദൃഢമാക്കാനും, സമഗ്ര പങ്കാളിത്തത്തിന്റെ അനന്തസാധ്യതകളെക്കുറിച്ചും കൂടിക്കാഴ്ച അവലോകനം ചെയ്തു. അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ ചേര്‍ന്ന രണ്ടാമത് ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എസ്. ജയശങ്കർ.

2022ൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്തതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യം, സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷൻ, സമ്പദ്‌വ്യവസ്ഥ, വ്യാപാരം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും, ജി 20യിൽ അദ്ധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ കാഴ്ചപ്പാടും, ജി20യിലെ അതിഥി രാജ്യമായ യുഎഇയുടെ പങ്കാളിത്തത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. I2U2 ഗ്രൂപ്പ് ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര സംഘടനകളുമായി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും ബ്രിക്‌സ്, ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ എന്നിവയ്ക്കുള്ളിലെ ഭാവി സഹകരണ സാധ്യതകളും ചര്‍ച്ചയായി.

Read also: യുഎഇയില്‍ മല കയറുന്നതിനിടെ വഴിതെറ്റിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി പൊലീസ്

യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു
​​​​​​​അബുദാബി: യുഎഇയിലെ ബിസിനസ് സംരംഭങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച ഫെഡറല്‍ നിയമം കഴിഞ്ഞ ദിവസം പുറത്തിറക്കി. 2023 ജൂണ്‍ ഒന്ന് മുതലായിരിക്കും നികുതി പ്രാബല്യത്തില്‍ വരിക. 3,75,000 ദിര്‍ഹത്തില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കാണ് ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ബാധകമാവുന്നത്.

പുതിയ നികുതി നിയമം അനുസരിച്ച് വാര്‍ഷിക ലാഭം 3,75,000 ദിര്‍ഹത്തില്‍ താഴെയുള്ള കമ്പനികള്‍ക്ക് നികുതിയുണ്ടാവില്ല. ചെറിയ ബിസിനസ് സംരംഭങ്ങള്‍ക്കും  സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും പിന്തുണ നല്‍കാനാണ് ഈ ഇളവ്. ആഗോള സാമ്പത്തിക രംഗത്തെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന യുഎഇയുടെ താത്പര്യങ്ങള്‍ക്ക് പിന്തുണയേകുന്ന തരത്തില്‍ സംയോജിത നികുതി ഘടന പടുത്തുയര്‍ത്തുന്നതിലേക്കുള്ള പ്രധാന ചവിട്ടുപടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കോര്‍പറേറ്റ് നികുതിയെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം