നിശ്ചിത പാതയില്‍ നിന്ന് വഴിതെറ്റി മാറിയെന്ന് പറഞ്ഞ കുടംബം സഹായം അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ പൊലീസ് ഡ്രോണുകളുടെ സഹായത്തോടെ ഇവരുടെ ലൊക്കേഷന്‍ കണ്ടുപിടിച്ചു. 

ദുബൈ: മല കയറുന്നതിനിടെ വഴിതെറ്റിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി പൊലീസ്. ദുബൈയിലാണ് സംഭവം. വഴിതെറ്റി ക്ഷീണിച്ച് അവശരായ കുടുംബത്തെ ഹത്ത പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം രക്ഷപ്പെടുത്തുകയായിരുന്നു. 

മാതാപിതാക്കളും നാല് മക്കളുമടങ്ങുന്ന വിദേശികള്‍ സഹായം അഭ്യര്‍ത്ഥിച്ച് ഹത്ത പൊലീസ് സ്റ്റേഷനില്‍ വിളിച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അബ്ദുല്ല റാഷിദ് അല്‍ ഹഫീത് പറഞ്ഞു. നിശ്ചിത പാതയില്‍ നിന്ന് വഴിതെറ്റി മാറിയെന്ന് പറഞ്ഞ കുടംബം സഹായം അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ പൊലീസ് ഡ്രോണുകളുടെ സഹായത്തോടെ ഇവരുടെ ലൊക്കേഷന്‍ കണ്ടുപിടിച്ചു. മിനിറ്റുകള്‍ക്കുള്ളിലാണ് ഇവര്‍ എവിടെയാണ് കുടുങ്ങിയതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അവിടെയെത്തി കുടുംബത്തെ രക്ഷപ്പെടുത്തുകയായിരുന്നു.

പര്‍വ്വതങ്ങള്‍, താഴ് വരകള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിങ്ങനെ സഹായം ആവശ്യമായി വരുന്ന അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അധികൃതര്‍ സദാ സന്നദ്ധരാണെന്ന് അല്‍ ഹഫീത് പറഞ്ഞു. പര്‍വ്വതങ്ങളുടെ സൗന്ദര്യമാസ്വദിക്കാനും താഴ് വതകളും ഡാമുകളും പരമ്പരാഗത ഗ്രാമങ്ങളും ആസ്വദിക്കാനായി എത്തുന്ന നിരവധി സന്ദര്‍ശകരെ ഹത്ത മേഖല സ്വാഗതം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പര്‍വ്വതങ്ങള്‍ കയറുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിര്‍ദ്ദേങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ 999 എന്ന നമ്പരില്‍ വിളിക്കണമെന്നും രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ നിലിവിലുള്ള സ്ഥലത്തെ കുറിച്ച് കൃത്യമായ വിവരം നല്‍കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 

Read More - യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു

യുഎഇയില്‍ പ്രവാസി യുവാവ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു, രക്ഷിച്ച് പൊലീസ്

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ പാലത്തില്‍ നിന്ന് ചാടി പ്രവാസി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ അജ്മാന്‍ പൊലീസ് രക്ഷപ്പെടുത്തി. ശൈഖ് ഖലീഫ പാലത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്നാണ് ഏഷ്യക്കാരനായ യുവാവ് ഭീഷണി മുഴക്കിയത്.

വിവരം അറിഞ്ഞ ഉടന്‍ തന്നെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് സംഘവും പൊലീസ് പട്രോള്‍ വിഭാഗവും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സംഭവത്തില്‍ ഇടപെട്ട അധികൃതര്‍ യുവാവിനോട് സംസാരിക്കുകയും ഇയാളെ അനുനയിപ്പിച്ച് ആത്മഹത്യാ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമിക്കുകയായിരുന്നു.

Read More -  ബീച്ചിലിരുന്ന സ്ത്രീയ്ക്കും കുട്ടികള്‍ക്കും നായയുടെ കടിയേറ്റു; ഉടമസ്ഥരെ തേടി പൊലീസ്

 പാലത്തിന്റെ അറ്റത്ത് ഇരിക്കുകയായിരുന്ന ഇയാളെ ഉദ്യോഗസ്ഥര്‍ സംസാരിച്ച് അനുനയിപ്പിക്കുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരം തുടരുന്നതിനിടെ മറ്റൊരു ഉദ്യോഗസ്ഥന്‍ പിന്നില്‍ നിന്നെത്തി യുവാവിനെ പിടിക്കുകയും തുടര്‍ന്ന് മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.