
ദമ്മാം: മാരക മയക്കുമരുന്ന് വിതരണം നടത്തിയ ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ചു വന്ന ഇന്ത്യന്‍ യുവാവിനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ആണ് കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
അതിമാരക രാസലഹരി മരുന്നാണ് ഇയാള്‍ വിതരണം ചെയ്തത്. ആവശ്യമായ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാത്തി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.
Read Also - എണ്ണക്കാശ് കുറച്ചു; റോക്കറ്റ് പോലെ കുതിച്ച ടിക്കറ്റ് നിരക്ക് ഇനി കുറയും, തീരുമാനവുമായി ബജറ്റ് എയർലൈൻ
വീട്ടിൽ വിശദമായ പരിശോധന; ആറ് പ്രവാസികൾ അറസ്റ്റിൽ, കണ്ടെത്തിയത് മദ്യം നിറച്ച 58 ബാരലും 178 കുപ്പികളും
കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യ നിര്‍മ്മാണവും വില്‍പ്പനയും നടത്തിയ ആറ് പ്രവാസികളെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ മദ്യം നിറച്ച 58 ബാരലുകളും വിൽപനയ്ക്കായി തയ്യാറാക്കിയ 178 കുപ്പി മദ്യവും പിടിച്ചെടുത്തു. മദ്യ വിൽപ്പനയിൽ നിന്ന് ലഭിച്ച പണവും പിടിച്ചെടുത്തിട്ടുണ്ട്.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗം സാൽമിയ പ്രദേശത്തെ ഒരു അപ്പാർട്ട്‌മെന്‍റില്‍ നിന്നാണ് പ്രാദേശികമായി മദ്യം ഉൽപ്പാദിപ്പിക്കുന്ന നാലുപേരെ അറസ്റ്റു ചെയ്തത്. മദ്യം നിറച്ച 58 ബാരലുകളും വിൽപ്പനയ്ക്കായി തയ്യാറാക്കിയ 76 കുപ്പി മദ്യവും ഇവരിൽ നിന്ന് കണ്ടെത്തി. പ്രാദേശികമായി നിർമ്മിച്ച മദ്യം വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന രണ്ട് വ്യക്തികളെ പിന്നീട് അൽ അഹമ്മദി ഗവർണറേറ്റ് അന്വേഷണ വകുപ്പും പിടികൂടി. പ്രാദേശികമായി നിർമ്മിച്ച 102 കുപ്പി മദ്യവും അനധികൃത ഇടപാടുകളിൽ നിന്ന് സമ്പാദിച്ച പണവും കണ്ടെടുത്തു. പ്രതികളെയും പിടിച്ചെടുത്ത മദ്യവും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ