മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഖത്തറിലെത്തി

Published : May 08, 2022, 06:32 PM IST
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഖത്തറിലെത്തി

Synopsis

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി, ശൂറാ കൗൺസിൽ അധ്യക്ഷന്‍ ഹസൻ ബിൻ അബ്‍ദുല്ല അൽ ഗാനിം എന്നിവരുമായി വി. മുരളീധരന്‍ ഔദ്യോഗിക ​കൂടിക്കാഴ്‍ച നടത്തും. ​

ദോഹ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഖത്തർ സന്ദർശനത്തിന് ഞായറാഴ്‍ച തുടക്കമായി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് മന്ത്രി ഖത്തറിലെത്തിയത്​. ​ഞായറാഴ്‍ച ഉച്ചയ്‍ക്ക് ദോഹയിലെത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തലും ഖത്തർ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള  ഉന്നത സംഘവും ചേര്‍ന്ന് സ്വീകരിച്ചു. 

ഞായറാഴ്ച വൈകുന്നേരം 6.30ന് ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഐ.സി.സി അശോകഹാളില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം മന്ത്രിക്ക് സ്വീകരണം നൽകും. വിവിധ സംഘനകളുടെ കൂടി പങ്കാളിത്തത്തോടെയാണ് ഈ സ്വീകരണ പരിപാടി നടക്കുന്നത്​. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി, ശൂറാ കൗൺസിൽ അധ്യക്ഷന്‍ ഹസൻ ബിൻ അബ്‍ദുല്ല അൽ ഗാനിം എന്നിവരുമായി വി. മുരളീധരന്‍ ഔദ്യോഗിക ​കൂടിക്കാഴ്‍ച നടത്തും. ​

തിങ്കളാഴ്‍ച ഉച്ചയ്‍ക്ക് ശേഷം 2.30ന്​ ദോഹ എക്സിബിഷൻ ആന്റ്​ കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ദോഹ ജ്വല്ലറി ആന്റ് വാച്ചസ്​ എക്സിബിഷനിലെ ഇന്ത്യൻ പവലിയൻ മന്ത്രി ഉദ്‍ഘാടനം ചെയ്യും. തുടർന്ന് വൈകുന്നേരം ആറ് മണിക്ക്​ അൽ വക്റയിൽ ഇന്ത്യൻ മത്സ്യതൊഴിലാളികളുമായി സംവദിക്കും. രാത്രി 7.30ന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്‍റ്റേഡിയത്തിൽ നടക്കുന്ന തൊഴിലാളി ദിന ആഘോഷ പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ഐ.സി.ബി.എഫിന്റെ​ നേതൃത്വത്തിലാണ് ഇന്ത്യൻ തൊഴിലാളികളെ ഉൾപ്പെടുത്തി വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്​. ചൊവ്വാഴ്‍ച രാവിലെ 11 മണിക്ക് ഖത്തര്‍ ലോകകപ്പ് വേദികളിലൊന്നായ അഹമ്മദ്​ ബിൻ അലി സ്‍റ്റേഡിയവും അദ്ദേഹം സന്ദർശിക്കും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ