ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം മസ്‍കറ്റിലും; ഇന്ത്യൻ നാവിക സേനാ കപ്പലുകൾ ഒമാനിലെത്തി

Published : Aug 14, 2022, 07:33 PM IST
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം മസ്‍കറ്റിലും; ഇന്ത്യൻ നാവിക സേനാ കപ്പലുകൾ ഒമാനിലെത്തി

Synopsis

ഓഗസ്റ്റ് 14 ഞായറാഴ്‍ച മുതൽ 17 വരെ കപ്പലുകള്‍ മസ്‌കത്തിലുണ്ടാകുമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ അറിയിപ്പിൽ പറയുന്നു. 

മസ്‌കത്ത്: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് 'ആസാദി ക അമൃത് മഹോത്സവത്തിന്റെ' ഭാഗമായി ഇന്ത്യൻ നാവിക സേനാ കപ്പലുകൾ ഒമാനിലെത്തി. ഐ.എന്‍.എസ് ചെന്നൈ, ഐ.എന്‍.എസ് ബെത്‌വ കപ്പലുകളാണ് വിവിധ രാജ്യങ്ങളിലെ സന്ദർശനങ്ങളുടെ ഭാഗമായി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലും എത്തുന്നത്.

ഓഗസ്റ്റ് 14 ഞായറാഴ്‍ച മുതൽ 17 വരെ കപ്പലുകള്‍ മസ്‌കത്തിലുണ്ടാകുമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ അറിയിപ്പിൽ പറയുന്നു. തിങ്കളാഴ്‍ച ഓഗസ്റ്റ് 15ന് കപ്പലിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടക്കും. ആറ് ഭൂഖണ്ഡങ്ങളില്‍ മൂന്ന് മഹാസമുദ്രങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന കപ്പലുകളില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് ഇന്ത്യന്‍ നാവിക സേന സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ആഘോഷങ്ങളാണ് മസ്‍കത്തിലെത്തിയ നാവിക സേനാ കപ്പലുകളിലും നടക്കുന്നത്. 
 

Read also: 'യേ ഹോതി ഹയ് ആസാദ് ഹഖുമത്', ഇതാണ് സ്വതന്ത്ര രാജ്യം, ഇന്ത്യയെ വാനോളം പുകഴ്ത്തി ഇമ്രാൻ ഖാൻ

ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം; ശമ്പളം 600 റിയാല്‍ മുതല്‍

മസ്‍കത്ത്: ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്‍സ്‍ലേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യഭ്യാസ യോഗ്യത. അറബിക് ട്രാന്‍സ്‍ലേഷനില്‍ ബിരുദമോ ഡിപ്ലോമയോ അഭികാമ്യം.

ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. നല്ല ആശയ വിനിമയ പാടവവും വിവര്‍ത്തന പാടവവും വേണം. കംപ്യൂട്ടര്‍ ഉപയോഗിക്കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പരിചയമുണ്ടായിക്കണമെന്നും യോഗ്യതകള്‍ വിവരിച്ചുകൊണ്ട് എംബസി അറിയിച്ചു. 25 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം.

അറബിക് ന്യൂസ് പേപ്പറുകളില്‍ നിന്നുള്ള ലേഖനങ്ങളുടെയും ഔദ്യോഗിക രേഖകളുടെയും വിവര്‍ത്തനം, എംബസി ഉദ്യോഗസ്ഥരെ ഭരണപരമായ ചുമതലകളില്‍ സഹായിക്കല്‍, പ്രോട്ടോക്കോള്‍ ചുമതലകള്‍, ഒമാനിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുമായുള്ള ഏകോപനം, മറ്റ് ജോലികള്‍ എന്നിങ്ങനെയായിരിക്കും ജോലിയിലെ ചുമതലകള്‍. 600 ഒമാനി റിയാലായിരിക്കും തുടക്ക ശമ്പളം. 600-18-870-26-1130-34-1470 എന്നതാണ് ശമ്പള സ്‍കെയില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം