ഇന്ത്യൻ നേഴ്സസ് ഫെഡറേഷൻ കുവൈത്തില്‍ നേഴ്സസ് ദിനം ആഘോഷിച്ചു

By Web TeamFirst Published May 13, 2019, 12:37 AM IST
Highlights

നേഴ്സുമാർ ഡോക്ടർമാരേക്കാൾ ഒട്ടും താഴെയല്ലന്നും, ഡോക്ടർമാരും നേഴ്സുമാരും പരസ്പരം മനസിലാക്കി സഹകരണത്തിൽ പ്രവർത്തിക്കണ്ടവരാണെന്നും ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് ഡോ: മുസ്തഫ അൽ മൗസാവി പറഞ്ഞു

കുവൈത്ത് സിറ്റി: ഇന്ത്യൻ നേഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്തിന്റെ നേതൃത്വത്തിൽ നേഴ്സസ് ദിനം ആഘോഷിച്ചു. കുവൈത്ത് ഓർഗൻ ട്രാൻസ്പ്ലന്റ് സെൻറർ മേധാവി ഡോ: മുസ്തഫ അൽ മൗസാവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫ്ലോറൻസ് നെറ്റിങ്ങലിനെ അനുസ്മരിച്ച് മെഴുകുതിരികൾ കത്തിച്ച് നേഴ്സസ് പ്രതിജ്ഞ വീണ്ടും ചൊല്ലിയാണ് ചടങ്ങുകൾ ആരംഭിച്ചത്.

നേഴ്സുമാർ ഡോക്ടർമാരേക്കാൾ ഒട്ടും താഴെയല്ലന്നും, ഡോക്ടർമാരും നേഴ്സുമാരും പരസ്പരം മനസിലാക്കി സഹകരണത്തിൽ പ്രവർത്തിക്കണ്ടവരാണെന്നും ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് ഡോ: മുസ്തഫ അൽ മൗസാവി പറഞ്ഞു. നേഴ്സുമാരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് കുവൈത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന മുതിർന്ന നേഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. 

കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ബെസ്റ്റ് ഇൻഫോക്യൻ അവാർഡുകളും വിതരണം ചെയ്തു. തുടർന്ന് കലാപരിപാടി കളും അരങ്ങേറി. രണ്ടായിരത്തോളം നേഴ്സുമാർ ചടങ്ങിൽ പങ്കെടുത്തു.

click me!