ഒമാൻ റിയാലിന്‍റെ വിനിമയ നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിൽ

Published : Jan 14, 2025, 04:00 PM IST
ഒമാൻ റിയാലിന്‍റെ വിനിമയ നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിൽ

Synopsis

രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് വിനിമയ നിരക്കില്‍ വൻ വര്‍ധനവുണ്ടായത്. 

മസ്കറ്റ്: ഒമാന്‍ റിയാലിന്‍റെ വിനിമയ നിരക്ക് ഉയ‍ർന്നു. വിനിമയ നിരക്ക് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. റിയാലിന് 223.70 രൂപയാണ് കഴിഞ്ഞ ദിവസം ഒമാനിലെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയത്. 

അ​ന്താ​രാ​ഷ്ട്ര വി​നി​മ​യ നി​ര​ക്ക് പേ​ർ​ട്ട​ലാ​യ ‘എ​ക്സ് ഇ ​എ​ക്സ്ചേ​ഞ്ച്’ ഒ​രു ഒ​മാ​നി റി​യാ​ലി​ന് 225 രൂ​പ​ക്ക് മു​ക​ളി​ലാണ് കാണിക്കുന്നത്.  ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതോടെയാണ് വിനിമയ നിരക്ക് റെക്കോര്‍ഡിലേക്ക് ഉയര്‍ന്നത്. ശമ്പളം കിട്ടിയതിന് പിന്നാലെ ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്ക് പണം അയച്ചതിനാല്‍ ധനകാര്യ വിനിമയ സ്ഥാപനങ്ങളില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 86.68 ലേ​ക്കാ​ണ് ഇ​ടി​ഞ്ഞിരുന്നു. 222.60 രൂ​പ​യാ​ണ്‌ ഒ​രു റി​യാ​ലി​ന് ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​മാ​നി​ലെ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍കി​യ​ത്.

Read Also -  ഒഴുകിയെത്തിയത് 1.71 കോടി ആളുകൾ; കണക്കുകളിൽ മുന്നേറി ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം, യാത്രക്കാർ വർധിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ