മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലബാർ വിഭാഗം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Published : Mar 19, 2024, 12:05 PM IST
മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലബാർ വിഭാഗം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Synopsis

ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിക്ക് മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, കോ കൺവീനർ സിദ്ദിഖ് ഹസ്സൻ എന്നിവർ നേതൃത്വം നൽകി.  

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലബാർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളുടെയും , നാനാ ജാതി മതസ്ഥരുടെയും സംഗമ വേദിയായി മാറി. ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിക്ക് മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, കോ കൺവീനർ സിദ്ദിഖ് ഹസ്സൻ എന്നിവർ നേതൃത്വം നൽകി.  

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ജനറൽ സെക്രട്ടറി ഷക്കീൽ കൊമോത്ത് , എൻറർടൈമെൻ്റ് സെക്രട്ടറി സുഹൈൽ ഖാൻ , ട്രഷറർ ഗോവിന്ദ് നെഗി,  കമ്യൂണിറ്റിവെൽഫെയർ സെക്രട്ടറി ഷമീർ പിടികെ,  ഫെസിലിറ്റീസ് ഇൻ ഹാൻസ്മെൻറ് സെക്രട്ടറി   വിൽസൻ ജോർജ്ജ്, മലബാർ വിങ്ങ് ഒബ്സർ വർ മറിയം ചെറിയാൻ , ഇന്ത്യൻ സോഷ്യൽ ക്ലബ്ബ മലയാള വിഭാഗം കൺവീനർ അജയ് വാസുദേവൻ, ഇൻഡ്യൻ സ്കൂൾ ഗോബ്രാ പ്രസിഡണ്ട് റയീസ് അഹമ്മദ് ,  മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൺട്രി മാനേജർ നജീബ് ,സാമൂഹിക പ്രവർത്തകരായ റഹീം വറ്റല്ലൂർ ,  ശ്രീകുമാർ,   സരസ്വതി മനോജ് , രേഖാ പ്രേം ,വിവിധ സാംസ്കാരിക പ്രവർത്തകർ , മാധ്യമ പ്രവർത്തകർ , മലബാർ വിഭാഗം അംഗങ്ങൾ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു . ഇഫ്ത്താർ സംഗമത്തിന് മുന്നോടിയായി ഉമർവാഫി യുടെ  റമദാൻ സന്ദേശം നൽകി . "അന്ന പാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ നോമ്പ്കാരനാകുന്നില്ല എന്നും , മോശം വാക്കുകൾ , ചിന്തകൾ പ്രവർത്തികൾ എന്നിവ ഉപേക്ഷിക്കാതെ ഒരാൾ നോമ്പെടുത്താൽ അത് വെറും പട്ടിണി കിടക്കുന്നതിനു തുല്യം മാത്രമാണെന്നും അങ്ങിനെ ഒരാൾ വെറും പട്ടിണികിടക്കുന്നതിൽ അല്ലാഹുവിനു യാതൊരു താല്പര്യവുമില്ലെന്നും ഉമർ വാഫി പറഞ്ഞു. 

Read Also - യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വിമാന സമയക്രമത്തില്‍ മാറ്റം; പ്രധാന അറിയിപ്പ് നൽകി എയര്‍ ഇന്ത്യ എക്സ്പ്രസ്

ലോകത്തിലെ ഏറ്റവും വലിയ വേദന വിശപ്പാണെന്നും , അയൽക്കാരൻ പട്ടിണികിടക്കുന്ന സമയത്തു വയറുനിറച്ചു ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ല എന്നുള്ള നബിവചനത്തോളം മനുഷ്യത്വമുള്ള ഒന്നും തന്നെ ലോകത്തിൽ വേറെയില്ല എന്നും വാഫി പറഞ്ഞു . ഇഫ്ത്താർ വിരുന്നിനു ശേഷം നടന്ന മഗരിബ് നമസ്‌കാരത്തിന് ലത്തീഫ് പറക്കോട്ട് നേതൃത്വം നൽകി .ഇഫ്ത്താർ കമ്മിറ്റി ചെയർമാൻ അബ്ദുൽ കരിം, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലബാർ വിഭാഗം ഭാരവാഹികളായ  ട്രെഷറർ അനീഷ് കടവിൽ , ഹൈദ്രോസ് പതുവന ,താജുദ്ധീൻ,നിഥീഷ് മാണി , വനിതാ വിഭാഗം കോർഡിനേറ്റർ ജസ്‌ല മുഹമ്മദ് എന്നിവർ പരിപാടിക്ക്  മേൽനോട്ടം വഹിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കമ്പനിപ്പണം തട്ടിയെടുത്ത പ്രവാസി പിടിയിൽ, വിശ്വാസവഞ്ചന നടത്തിയതിന് കേസെടുത്ത് കുവൈത്ത് പൊലീസ്
കുവൈത്ത് പ്രവാസികൾക്കിനി മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാം