
മസ്‍കറ്റ്: ഒമാനില്‍ മസ്‍കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് (Muscat Indian Social Club) മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് (Blood donation camp) സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ വൈദ്യ പരിശോധനയും (Free medical check up) ഒരുക്കിയിരുന്നു. മലയാള വിഭാഗത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്.
ആസ്റ്റർ ഹോസ്‍പിറ്റലുമായി സഹകരിച്ച് ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് മൾട്ടിപർപ്പസ് ഹാളിൽ നടന്ന ക്യാമ്പിൽ ഇരുനൂറോളം പേര്‍ പങ്കെടുത്തുവെന്നു മലയാള വിഭാഗം ഭാരവാഹികൾ അറിയിച്ചു. ഒമാന്‍ ബ്ലഡ് ബാങ്കിലെ കുറവ് പരിഹരിക്കുന്നതിനായി 70 യൂണിറ്റ് രക്തം നൽകാന്‍ കഴിഞ്ഞതായി കൺവീനർ പി. ശ്രീകുമാർ പറഞ്ഞു. സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി പ്രസാദ് കാരണവർ, ജോയിന്റ് സെക്രട്ടറി കൃഷ്‍ണേന്ദു, മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങളായ അജിത് കുമാർ, ആതിര ഗിരീഷ്, ടീന ബാബു, സുനിൽകുമാർ, ഷഹീർ അഞ്ചൽ എന്നിവർ നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam