ഒമാനില്‍ അപകടത്തില്‍പ്പെട്ട സ്വദേശിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി

By Web TeamFirst Published Aug 24, 2021, 12:35 PM IST
Highlights

അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാലാണ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

മസ്‌കറ്റ്: ഒമാനിലെ അല്‍ വുസ്ത  ഗവര്‍ണറേറ്റില്‍ മഹൂത് വിലായത്തില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍പ്പെട്ട്  ഗുരുതരാവസ്ഥയിലായ പൗരനെ റോയല്‍ ഒമാന്‍ പൊലീസിന്റെ വ്യോമസേന വിഭാഗം ഖോലാ ആശുപത്രിയില്‍ എത്തിച്ചതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാലാണ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!