റമദാനും ഉംറ സീസണും; മക്കയിലും മദീനയിലും വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന

Published : Feb 27, 2024, 06:38 PM IST
റമദാനും ഉംറ സീസണും; മക്കയിലും മദീനയിലും വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന

Synopsis

മക്ക, മദീന റോഡുകളിലെ സേവനകേന്ദ്രങ്ങൾ, ഗ്യാസ് സ്റ്റേഷനുകൾ, കാർ ടയർ, ഓയിൽ സ്റ്റോറുകൾ എന്നിവ നിരീക്ഷിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിെൻറ പ്രത്യേക സംഘവും രംഗത്തുണ്ട്.

റിയാദ്: റംസാനും ഉംറ സീസണും പ്രമാണിച്ച് മക്ക, മദീന എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. വ്യാപാര സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ കടകൾ, മൊത്തവ്യാപാര മാർക്കറ്റുകൾ, വെയർഹൗസുകൾ, ജ്വല്ലറികൾ എന്നിവിടങ്ങളിൽ ഒരു മാസത്തിനുള്ളിൽ 4,953 പരിശോധനകളാണ് മന്ത്രാലയത്തിന് കീഴിലെ ഫീൽഡ് ടീം നടത്തിയത്. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണിത്. 

Read Also - ജയിലുകളില്‍ കഴിയുന്ന 900 തടവുകാരെ മോചിപ്പിക്കുന്നതിന് 2.25 കോടി രൂപ സംഭാവന ചെയ്ത് ഇന്ത്യന്‍ വ്യവസായി

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിസ്ഥാന ഭക്ഷണവിഭവങ്ങളുടെ വിതരണത്തിനുള്ള സ്റ്റോക്കുകളുടെ ലഭ്യത മന്ത്രാലയം നിരീക്ഷിച്ചു. കൂടാതെ വിതരണക്കാരിലൂടെ ആവശ്യമായ ഉൽപന്നങ്ങൾ വിതരണം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയും ആളുകളുടെ ആവശ്യത്തെ ബാധിക്കുന്ന ഏതെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുകയും ചെയ്തു. മക്ക, മദീന റോഡുകളിലെ സേവനകേന്ദ്രങ്ങൾ, ഗ്യാസ് സ്റ്റേഷനുകൾ, കാർ ടയർ, ഓയിൽ സ്റ്റോറുകൾ എന്നിവ നിരീക്ഷിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിെൻറ പ്രത്യേക സംഘവും രംഗത്തുണ്ട്. ഓഫറുകളുടെയും കിഴിവുകളുടെയും സാധുത, ചരക്കുകളുടെയും ഉൽപ്പന്നങ്ങളുടെയും ഗുണനിലവാരം എന്നിവയും പരിശോധിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട