
റാസൽഖൈമ: റാസൽഖൈമയിൽ 51 ഭിക്ഷാടകരെ അറസ്റ്റ് ചെയ്തതായി റാസൽഖൈമ പോലീസ് അറിയിച്ചു. `ഭിക്ഷാടനത്തിനെതിരെ പോരാടുക, അർഹതപ്പെട്ടവരെ സഹായിക്കുക' എന്ന കാമ്പയിനിന്റെ ഭാഗമായാണ് അറസ്റ്റ്. മീഡിയ പബ്ലിക് റിലേഷൻസ് വിഭാഗവും ക്രമിനൽ അന്വേഷണ വിഭാഗവും സംയുക്തമായാണ് കാമ്പയിൻ നടത്തിവരുന്നത്. റമദാന്റെ ആദ്യം മുതൽ തന്നെ ഭിക്ഷാടനവുമായി ബന്ധപ്പെട്ട് 34 പുരുഷന്മാരെയും 17 സ്ത്രീകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
റമദാൻ മാസത്തിൽ ദാന കർമങ്ങൾ നടത്തപ്പെടുന്നതിനാൽ ജനങ്ങളുടെ സഹാനുഭൂതി കൈമുതലാക്കി പണം സമ്പാദിക്കാൻ ലക്ഷ്യമിട്ട് ഭിക്ഷാടനത്തിന് നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ടുതന്നെ സംഭാവനകൾ ഓദ്യോഗിക ചാനലുകൾ വഴിയോ അംഗീകൃത സ്ഥാപനങ്ങൾ വഴിയോ മാത്രം നടത്തണമെന്ന് താമസക്കരോടും പൗരന്മാരോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് യാചനാവിരുദ്ധ കാമ്പയിൻ വിജയകരമായി മുന്നോട്ട് പോകുകയാണ്. ഭിക്ഷാടനം പോലുള്ള അനധികൃത പ്രവൃത്തികൾ തടയാനായി പള്ളികളുടെയും മറ്റും ഭാഗങ്ങളിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പിടികൂടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് റാസൽഖൈമ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
read more: ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ