കേരളത്തിന്‍റെ നോവായ കുവൈത്തിലെ തീപിടിത്തം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 17.31 കോടി രൂപ ഇൻഷുറൻസ് തുക കൈമാറി

Published : May 25, 2025, 06:05 PM ISTUpdated : May 25, 2025, 07:49 PM IST
കേരളത്തിന്‍റെ നോവായ കുവൈത്തിലെ തീപിടിത്തം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 17.31 കോടി രൂപ ഇൻഷുറൻസ് തുക കൈമാറി

Synopsis

മരണപ്പെട്ട 49 ജീവനക്കാരുടെയും നിയമപരമായ അവകാശികൾക്ക് 48 മാസത്തെ ശമ്പളത്തിന് സമാനമായ ഇൻഷുറൻസ് തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഔദ്യോഗികമായി കൈമാറി.

കുവൈത്ത് സിറ്റി: 2024 ജൂൺ 12-ന് മംഗഫ് അഗ്നിബാധയിൽ മരണപ്പെട്ട 49 എൻബിടിസി ജീവനക്കാരുടെ കുടുംബങ്ങൾക്ക് അവരുടെ 48 മാസത്തെ ശമ്പളത്തിന് സമാനമായ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് തുകയായ 618,240 കുവൈത്തി ദിനാർ (ഏകദേശം 17.

31 കോടി രൂപ) ആണ് എൻബിടിസി ഗ്രൂപ്പ് മരണപ്പെട്ടവരുടെ ആശ്രിതർക്ക് കൈമാറി.

എൻ‌ബി‌ടി‌സി കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ എംബസി പ്രതിനിധികൾ, ലുലു എക്സ്ചേഞ്ച് ഗ്രൂപ്പ്, എൻ‌ബി‌ടി‌സി മാനേജ്‌മെന്റ്, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ എൻബിടിസി മാനേജിങ് ഡയറക്ടർ കെജി എബ്രഹാം 49 ജീവനക്കാരുടെയും നിയമപരമായ അവകാശികൾക്ക് ഇൻഷുറൻസ് തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഔദ്യോഗികമായി കൈമാറി.

എൻബിടിസി ജീവനക്കാർക്ക് കമ്പനി പ്രത്യേകമായി നൽകുന്ന ഇൻഷുറൻസ് പരിരക്ഷയാണ് ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ്. കുവൈത്തിൽ നിയപരമായി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമല്ലെന്നിരിക്കെ, എൻബിടിസിയുടെ കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ പ്രത്യേകമായി കമ്പനി നൽകിവരുന്നുണ്ടെന്ന് മാനേജ്‍മെന്റ് അറിയിച്ചു. ഇതുപ്രകാരം സാധാരണ മരണമോ, അപകട മരണമോ സംഭവിച്ചാലും, അപകടങ്ങളിൽ പരിക്ക് പറ്റിയാലും, ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് പദ്ധതി പ്രകാരം ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ എൻബിടിസി ലഭ്യമാക്കുന്നുണ്ട്.

ജീവൻ നഷ്ടപ്പെട്ട ഓരോ കുടുംബങ്ങളും എൻബിടിസിയുടെ കൂടി ഭാഗമാണെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തോടൊപ്പം ഇനിയും കൂടെയുണ്ടാകുമെന്നും ഇൻഷുറൻസ് പ്രഖ്യാപന ചടങ്ങിൽ എൻ‌ബി‌ടി‌സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെജി എബ്രഹാം അറിയിച്ചു. എൻ‌ബി‌ടി‌സി മാനേജ്‌മെന്‍റ് അടുത്ത ആഴ്ച, അഗ്നിബാധയിൽ മരിച്ച ഇന്ത്യൻ ജീവനക്കാരുടെ കുടുംബങ്ങളെ നേരിട്ട് സന്ദർശിക്കുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം
സമയം രാത്രി 12 മണി, കടകളെല്ലാം അടച്ചു, പക്ഷേ...ദുബൈയിൽ നിന്നുള്ള ഇന്ത്യൻ യുവാവിന്‍റെ വീഡിയോ വൈറലാകുന്നു