ഗാസ പ്രതിസന്ധി അവസാനിപ്പിക്കണം; ഇറാൻ പ്രസിഡന്‍റ് ഒമാനിൽ, സുല്‍ത്താനുമായി കൂടിക്കാഴ്ച

Published : May 28, 2025, 10:26 PM IST
ഗാസ പ്രതിസന്ധി അവസാനിപ്പിക്കണം; ഇറാൻ പ്രസിഡന്‍റ് ഒമാനിൽ, സുല്‍ത്താനുമായി കൂടിക്കാഴ്ച

Synopsis

ഒമാനും ഇറാനും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളും ഇരു രാജ്യങ്ങളിലെ ജങ്ങൾക്കിടയിലെ സൗഹൃദങ്ങളും കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം. 

മസ്കറ്റ്: രണ്ടു ദിവസത്തെ  ഔദ്യോഗിക സന്ദർശനത്തിനായി ഇറാൻ പ്രസിഡന്‍റ് ഡോ. മസൂദ് പെഷസ്കിയൻ മസ്കറ്റിലെത്തി. മസ്‌കറ്റിലെ അൽ അലാം കൊട്ടാരത്തിൽ വെച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഗാസ പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് ഒമാൻ സുൽത്താനും ഇറാൻ പ്രസിഡന്‍റും ആവശ്യപ്പെട്ടു. 

ഒമാനും ഇറാനും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളും ഇരു രാജ്യങ്ങളിലെ ജങ്ങൾക്കിടയിലെ സൗഹൃദങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക എന്നതായിരുന്നു സന്ദർശനത്തിന്‍റെ പ്രാഥമിക ലക്ഷ്യം. ഇരു രാജ്യങ്ങളുടെ നേതാക്കന്മാർ സംയുക്തമായി നടത്തിയ പ്രസ്താവനയിൽ സ്വകാര്യ മേഖലയുടെ നിർണായക പങ്ക്, യുഎസുമായുള്ള സംഭാഷണം, ഗാസയിൽ അടിയന്തര ഇടപെടൽ എന്നിവ എടുത്തുപറഞ്ഞു.

സമാധാനം, പ്രാദേശിക സ്ഥിരത, മാനുഷിക മൂല്യങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധത സുൽത്താൻ ഹൈതം ബിൻ താരിക്കും  ഇറാൻ പ്രസിഡന്‍റും ആവർത്തിച്ചു പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലും സ്വകാര്യ മേഖല ഏറ്റെടുക്കുന്ന  ഫലപ്രദവുമായ പങ്ക് സുൽത്താൻ ഹൈതം ബിൻ താരിക്കും ഇറാൻ  പ്രസിഡന്‍റ് ഡോ. മസൂദ് പെഷേഷ്കിയാനും സ്ഥിരീകരിച്ചു. ഈ പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപങ്ങളും വ്യാപാര വിനിമയവും വർദ്ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ കൂടിയാലോചനകളുടെയും ഏകോപനത്തിന്റെ നിലവാരത്തിലും അവർ സംതൃപ്തി പ്രകടിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം