
മസ്ക്കറ്റ്: ഇറാൻ-അമേരിക്ക ആണവ ചർച്ചകൾക്ക് ഒമാനിലെ മസ്ക്കറ്റിൽ തുടക്കം. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി ഒമാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി. ഇറാനും അമേരിക്കയും നേരിട്ടുള്ള ചർച്ച ഇന്ന് നടന്നേക്കില്ല. രാജ്യതാൽപര്യം സംരക്ഷിച്ചുള്ള നിലപാടാണ് ഇറാന്റേതെന്ന് അബ്ബാസ് അരഗ്ച്ചി പറഞ്ഞു. അതേസമയം, ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ ഉടനടി രാജ്യം വിടണമെന്ന് അമേരിക്ക മുന്നറിയിപ്പ് ആവർത്തിച്ചു.
ഇറാൻ പ്രതിരോധ കൗൺസിൽ സെക്രട്ടറിയായി പരമോന്ന നേതാവ് ആയത്തുള്ള അലി ഖംനഇയുടെ ഉപദേഷ്ടാവ് അലി ശംഖാനിയെ ഇറാൻ നിയമിച്ചു. ഏറ്റവും ശേഷി കൂടിയ മിസൈലായ ഖറംഷഹർ - 4 മിസൈൽ ഇറാൻ ഇന്ന് തങ്ങളുടെ ആയുധ പട്ടികയിലേക്ക് ചേർത്തു. ബാലിസ്റ്റിക് മിസൈൽ ഗണത്തിൽ വരുന്ന ഇത് 2000 കിലോമീറ്റർ ആക്രമണ പരിധിയുള്ളതാണ്. അമേരിക്കൻ - ഇസ്രായേൽ ആക്രമണത്തിലും തങ്ങളുടെ മിസൈൽ ശേഷിക്ക് പോറലേറ്റിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇറാന്റെ നീക്കം. റഷ്യയും ചൈനയും ഇറാൻ അനുകൂല നിലപാടുകളുമായി രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam