
കുവൈത്ത് സിറ്റി: വ്യാജ പാസ്‍പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച വിദേശി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ഇറാഖി പാസ്‍പോര്‍ട്ടുമായി എത്തിയ പ്രവാസിയാണ് യാത്ര ചെയ്യാനായി വിമാനത്തില്‍ കയറിയത്. പിന്നീട് വിമാനത്തിന് യാത്രാ അനുമതി നിഷേധിച്ച ശേഷം ഇയാളെ തിരിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
വ്യാജ പാസ്‍പോര്‍ട്ടുമായെത്തിയ വ്യക്തിക്ക് യാത്രാ അനുമതി ലഭിച്ച സംഭവത്തില്‍ കുവൈത്ത് ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിയമവിരുദ്ധമായ യാത്രയ്‍ക്ക് ഉദ്യോഗസ്ഥന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം. വ്യാജ ഇറാഖി പാസ്‍പോര്‍ട്ടുമായെത്തിയ പ്രവാസിക്ക് വിമാനത്താവളത്തില്‍ എല്ലാ പരിശോധനകളും പൂര്‍ത്തീകരിക്കാനായി. പാസ്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥന്‍ എക്സിറ്റ് സീല്‍ പതിച്ച ശേഷം ഇയാള്‍ വിമാനത്തില്‍ കയറുകയും ചെയ്‍തു. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യാജ പാസ്‍പോര്‍ട്ടാണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് വിമാനത്തിന് പുറപ്പെടാനുള്ള അനുമതി തടയുകയും ഇയാളെ കസ്റ്റഡിലെടുക്കുകയും ചെയ്‍തു.
ചോദ്യം ചെയ്യലില്‍ സമാനമായ തരത്തില്‍ മറ്റൊരാളും വ്യാജ പാസ്‍പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്‍തിട്ടുണ്ടെന്ന് വ്യക്തമായി. ഇതും ഇറാഖ് പൗരന്‍ തന്നെയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. സമാനമായ തരത്തില്‍ നേരത്തെ മറ്റ് യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിച്ചിട്ടുണ്ടോയെന്നും ഇതിന് മറ്റ് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ