
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ. പ്രതികളിലൊരാള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും രണ്ടാമന് നാല് വര്‍ഷം കഠിന തടവുമാണ് ശിക്ഷ. അതിന് ശേഷം നാടുകടത്താനും കുവൈത്ത് അപ്പീല്‍ കോടതി ഉത്തരവിട്ടു. നേരത്തെ കേസ് പരിഗണിച്ച കീഴ്‍കോടതിയുടെ വിധി അപ്പീല്‍ കോടതി അംഗീകരിക്കുകയായിരുന്നു.
ഈജിപ്‍ത് സ്വദേശിയായ ഒരു നഴ്‍സും മറ്റൊരു ഈജിപ്‍തുകാരനുമാണ് കേസില്‍ അറസ്റ്റിലായിത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്‍തിരുന്ന നഴ്‍സ് 100 ദിനാര്‍ കൈക്കൂലി വാങ്ങിയാണ് വ്യാജ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ട ഒത്താശ ചെയ്‍തുകൊടുത്തത്. വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ആള്‍ 800 ദിനാര്‍ പിഴ അടയ്‍ക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പുറമെയാണ് കഠിന തടവും ശിക്ഷ പൂര്‍ത്തിയായ ശേഷമുള്ള നാടുകടത്തലും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam