ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ഡിസംബറില്‍

Published : Sep 18, 2022, 08:19 PM ISTUpdated : Sep 18, 2022, 08:20 PM IST
ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ഡിസംബറില്‍

Synopsis

അതോറിറ്റിയുടെ പ്രധാന സംരംഭങ്ങളിലൊന്നാണ് രാജ്യത്ത് വിവിധ നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന പുസ്തക മേള. 600ലധികം പ്രസാധകരുടെ വിപുലമായ പങ്കാളിത്തം ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളയിലുണ്ടാകും.

റിയാദ്: ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ഡിസംബറില്‍ നടക്കും. ഡിസംബര്‍ എട്ട് മുതല്‍ 17 വരെ നീണ്ടു നില്‍ക്കുന്ന പുസ്തക മേളക്കുള്ള ഒരുക്കവും സൗദി ലിറ്ററേച്ചര്‍-പബ്ലിഷിങ്-ട്രാന്‍സ്ലേഷന്‍ അതോറിറ്റിക്ക് കീഴില്‍ പുരോഗമിക്കുകയാണ്.

അതോറിറ്റിയുടെ പ്രധാന സംരംഭങ്ങളിലൊന്നാണ് രാജ്യത്ത് വിവിധ നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന പുസ്തക മേള. 600ലധികം പ്രസാധകരുടെ വിപുലമായ പങ്കാളിത്തം ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളയിലുണ്ടാകും. കൂടാതെ സാംസ്‌കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ സമഗ്രമായ സാംസ്‌കാരിക പരിപാടികളും നടക്കും.

സൗദിയിൽ സ്വർണത്തിന്‍റെയും ചെമ്പിന്‍റെയും വൻ നിക്ഷേപങ്ങൾ കണ്ടെത്തി

പ്രഭാഷണങ്ങള്‍, സാംസ്‌കാരിക ശില്‍പശാലകള്‍, വിദഗ്ധരും ബുദ്ധിജീവികളും പങ്കെടുക്കുന്ന സെമിനാറുകള്‍, കവിതാ സായാഹ്നങ്ങള്‍, നാടകാവതരണം, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ, പരിശീലന പരിപാടികള്‍ എന്നിവയും മേളയിലുണ്ടാവും. പ്രദര്‍ശനത്തോടനുബന്ധിച്ച് ജിദ്ദയില്‍ രണ്ട് സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും അതോറിറ്റി ആലോചിക്കുന്നത്.

പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 16,606 വിദേശികള്‍

ഈ വര്‍ഷം അതോറിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത്തെ പുസ്തകമേളയാണ് ജിദ്ദയിലേത്. ജൂണില്‍ മദീനയില്‍ പുസ്തകമേള നടന്നിരുന്നു. സെപ്തംബര്‍ അവസാനം റിയാദ് അന്താരാഷ്ട്ര പുസ്തകമേള നടക്കും. സാധ്യമായ രീതിയില്‍ സമൂഹത്തിലെ ആളുകളിലേക്ക് പുസ്തകങ്ങളെത്തിക്കുകയും പ്രസിദ്ധീകരണത്തിനും വിതരണത്തിനും ഔട്ടുലെറ്റുകള്‍ സൃഷ്ടിക്കുകയുമാണ് പുസ്തകമേളയിലൂടെ ലക്ഷ്യമിടുന്നത്. പുസ്തക വ്യവസായത്തിലെ ഒരു പ്രധാന പ്ലാറ്റ്ഫോമായി സൗദി അറേബ്യയെ മാറ്റുന്നതിനും കൂടിയാണിത്.

സൗദി അറേബ്യയിൽ സ്വർണത്തിന്‍റെയും  ചെമ്പിന്‍റെയും വൻ നിക്ഷേപങ്ങൾ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിൽ സ്വർണം, ചെമ്പ് എന്നിവയുടെ വൻനിക്ഷേപങ്ങൾ കണ്ടെത്തി. മദീന മേഖലയിലാണ് ഈ രണ്ട് ലോഹങ്ങളുടെയും അയിര് അടങ്ങിയിട്ടുള്ള പുതിയ സ്ഥലങ്ങൾ കണ്ടെത്തിയത്. സൗദി ജിയോളജിക്കൽ സർവെയാണ് ഇക്കാര്യം അറിയിച്ചത്.

മദീന മേഖലയിൽ ഉമ്മുൽ ബറാഖ് ഹെജാസിനും അബ അൽ-റഹക്കും ഇടയിലുള്ള മലഞ്ചെരുവിലാണ് സ്വർണ അയിര് കണ്ടെത്തിയത്. മദീനയിലെ വാദി അൽ-ഫറാ മേഖലയിലെ അൽ-മാദിഖ് പ്രദേശത്തെ നാലു സ്ഥലങ്ങളിൽ ചെമ്പ് അയിരും കണ്ടെത്തി. നിലവിൽ രാജ്യത്തെ വിവിധയിടങ്ങളിൽ സ്വർണ, ചെമ്പ് എന്നിവയും മറ്റ് ധാതുക്കളുടെയും വൻ നിക്ഷേപങ്ങളുണ്ട്. അവിടെയെല്ലാം ഖനനം നടക്കുന്നുണ്ട്.

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം