മദീന മേഖലയിൽ ഉമ്മുൽ ബറാഖ് ഹെജാസിനും അബ അൽ-റഹക്കും ഇടയിലുള്ള മലഞ്ചെരുവിലാണ് സ്വർണ അയിര് കണ്ടെത്തിയത്.

റിയാദ്: സൗദി അറേബ്യയിൽ സ്വർണം, ചെമ്പ് എന്നിവയുടെ വൻനിക്ഷേപങ്ങൾ കണ്ടെത്തി. മദീന മേഖലയിലാണ് ഈ രണ്ട് ലോഹങ്ങളുടെയും അയിര് അടങ്ങിയിട്ടുള്ള പുതിയ സ്ഥലങ്ങൾ കണ്ടെത്തിയത്. സൗദി ജിയോളജിക്കൽ സർവെയാണ് ഇക്കാര്യം അറിയിച്ചത്.

മദീന മേഖലയിൽ ഉമ്മുൽ ബറാഖ് ഹെജാസിനും അബ അൽ-റഹക്കും ഇടയിലുള്ള മലഞ്ചെരുവിലാണ് സ്വർണ അയിര് കണ്ടെത്തിയത്. മദീനയിലെ വാദി അൽ-ഫറാ മേഖലയിലെ അൽ-മാദിഖ് പ്രദേശത്തെ നാലു സ്ഥലങ്ങളിൽ ചെമ്പ് അയിരും കണ്ടെത്തി. നിലവിൽ രാജ്യത്തെ വിവിധയിടങ്ങളിൽ സ്വർണ, ചെമ്പ് എന്നിവയും മറ്റ് ധാതുക്കളുടെയും വൻ നിക്ഷേപങ്ങളുണ്ട്. അവിടെയെല്ലാം ഖനനം നടക്കുന്നുണ്ട്.

പുതുക്കിയ വീസ പാസ്‍പോര്‍ട്ടിൽ പതിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് അധികൃതരുടെ വിശദീകരണം

വിസിറ്റ് വിസക്കാർക്ക് താമസ വിസയിലേക്ക് മാറാനാവില്ലെന്ന് ജവാസാത്ത്
റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാന്‍ സാധ്യമല്ലെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്). സോഷ്യല്‍ മീഡിയകളില്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെ ഡയറക്ട്രേറ്റ് നിഷേധിച്ചു. ഇത്തരം ഒരു സംവിധാനം രാജ്യത്ത് നിലവില്‍ വന്നിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ആഭ്യന്തര മന്ത്രാലയം വിസാ മാറ്റത്തിന് അനുമതി നല്‍കിയെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ സൈബര്‍ ആക്ട് പ്രകാരം കേസ്‌ നടപടികള്‍ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാല്‍ പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ താമസ വിസയിലേക്ക് മാറ്റാന്‍ സാധിക്കും. ഇതിന് രക്ഷിതാക്കള്‍ രണ്ടു പേരും രാജ്യത്ത് താമസ വിസയില്‍ കഴിയുന്നവരായിരിക്കണം.

ചലച്ചിത്ര നിർമാണ മേഖലയിൽ കൈകോർക്കാൻ സൗദി അറേബ്യയും ഇന്ത്യയും

സൗദി ദേശീയ ദിനം; ഹറമൈൻ ട്രെയിനിൽ ഒമ്പത് റിയാലിന് ടിക്കറ്റ്

റിയാദ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23-ന് ഹറമൈൻ ട്രെയിനിൽ 9.2 റിയാലിന് ടിക്കറ്റ്. ജിദ്ദ സുലൈമാനിയ റെയില്‍വെ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള സര്‍വീസിന് ടിക്കറ്റ് നിരക്ക് 9.2 റിയാലായി കുറച്ചതായി കസ്റ്റമര്‍ സര്‍വീസ് സെക്ടര്‍ അറിയിച്ചു. 

ദേശീയ ദിനത്തിൽ രാജ്യത്തെ ജനങ്ങളുടെ ആഹ്ലാദങ്ങളിൽ പങ്കുചേരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അന്ന് മാത്രമേ ഈ ഓഫര്‍ നിലവിലുണ്ടാവകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും പ്ര​തി​ദി​നം 32 ട്രി​പ്പു​ക​ളാ​യാ​ണ് ഹ​റ​മൈ​ൻ ട്രെ​യി​ൻ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ജി​ദ്ദയിൽ നിന്ന് മ​ക്കയിലേക്കുള്ള യാ​ത്ര​ക്ക് ഒ​രു​വ​ശ​ത്തേ​ക്ക് 32 റി​യാ​ൽ ആ​ണ് സാധാരണ ടി​ക്ക​റ്റ് നി​ര​ക്ക്.