വെടിക്കെട്ടും ഡോൺ ഷോയും നാടകവും മ്യൂസിക് നൈറ്റും; ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് തുടക്കം

Published : Jun 29, 2024, 06:25 PM ISTUpdated : Jun 29, 2024, 06:47 PM IST
വെടിക്കെട്ടും ഡോൺ ഷോയും നാടകവും മ്യൂസിക് നൈറ്റും; ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് തുടക്കം

Synopsis

‘സിറ്റി വാക്ക്’ ഉൾപ്പെടെ നിരവധി ഏരിയകളിൽ ഇവൻറുകൾ അരങ്ങേറും. ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര ബ്രാൻഡുകൾ അവതരിപ്പിക്കുന്ന ഒരു ഷോപ്പിങ് ഫെസ്റ്റിവൽ ജിദ്ദ സീസണിെൻറ പുതിയ പതിപ്പിൽ ഉൾപ്പെടും. അനുഭവങ്ങൾ, സാഹസികതകൾ, സംവേദനാത്മക ഗെയിമുകൾ, കലാ-സാംസ്കാരിക പ്രകടനങ്ങൾ തുടങ്ങി അഞ്ച് വിനോദ മേഖലകളിലായി അയ്യായിരത്തിലധികം പരിപാടികൾ ഇത്തവണ സീസണിൽ അരങ്ങേറും.

റിയാദ്: വെടിക്കെട്ടും ഡോൺ ഷോയും നാടകവും മ്യൂസിക് നൈറ്റുമൊക്കെയായി അടിപൊടി ‘ജിദ്ദ സീസൺ 2024’ ആഘോഷങ്ങൾക്ക് തുടക്കം. ‘വൺസ് എഗൈൻ’ എന്ന തലക്കെട്ടിൽ ജിദ്ദ പ്രൊമെനേഡ് ആർട്ട് ഓഫ് വാട്ടർ ഫ്രണ്ടിൽ ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡ്രോൺ വിമാനങ്ങളുടെ ലേസർ ഷോ, വെടിക്കെട്ട്, വിഷ്വൽ ഡിസ്‌പ്ലേകൾ, ട്രാവൽ ഷോകൾ എന്നിവയോടെ സീസൺ പരിപാടികൾക്ക് തുടക്കമായത്. നിരവധി പേരാണ് ഉദ്ഘാടന ചടങ്ങിന് സാക്ഷിയാകാൻ എത്തിയത്.

ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണത്തിന് സംഭാവന നൽകുക, യുവതീയുവാക്കൾക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ നൽകുക, ജിദ്ദ നഗരത്തിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുക, ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം വർധിക്കുക എന്നിവയാണ് സീസൺ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ മിശ്അലിെൻറ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച ‘ജിദ്ദ സീസൺ 2024’ വ്യത്യസ്‌തമായ നിരവധി വിനോദ, വിനോദസഞ്ചാര, സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കും.

‘സിറ്റി വാക്ക്’ ഉൾപ്പെടെ നിരവധി ഏരിയകളിൽ ഇവൻറുകൾ അരങ്ങേറും. ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര ബ്രാൻഡുകൾ അവതരിപ്പിക്കുന്ന ഒരു ഷോപ്പിങ് ഫെസ്റ്റിവൽ ജിദ്ദ സീസണിെൻറ പുതിയ പതിപ്പിൽ ഉൾപ്പെടും. അനുഭവങ്ങൾ, സാഹസികതകൾ, സംവേദനാത്മക ഗെയിമുകൾ, കലാ-സാംസ്കാരിക പ്രകടനങ്ങൾ തുടങ്ങി അഞ്ച് വിനോദ മേഖലകളിലായി അയ്യായിരത്തിലധികം പരിപാടികൾ ഇത്തവണ സീസണിൽ അരങ്ങേറും. ഇമാജിൻ മോനെറ്റിലും പ്രിൻസ് മജിദ് പാർക്കിലും നിരവധി പരിപാടികളും അന്താരാഷ്ട്ര സംഗീതകച്ചേരികളുമുണ്ടാകും.

Read Also - നൂറിലേറെ ഒഴിവുകള്‍, വിവിധ നഗരങ്ങളില്‍ റിക്രൂട്ട്മെന്‍റ് ഡ്രൈവ്; വന്‍ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ഇത്തിഹാദ്

സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഗെയിമുകളുടെയും വിനോദ പരിപാടികളുടെയും വേറിട്ട അനുഭവങ്ങൾ നൽകുന്നതിന് ‘വാർണർ ബ്രദേഴ്സ് ഡിസ്കവറി: സെലിബ്രേറ്റ് എവരി സ്റ്റോറി’ എന്ന ഒരു ഏരിയയും ഒരുക്കിയിട്ടുണ്ട്. ആദ്യമായാണ് സൗദിയിൽ ഇങ്ങനെയൊരു പരിപാടി. അറബ് നാടകങ്ങൾ അരങ്ങേറും. വിവിധ റെസ്റ്റോറൻറുകൾ, കഫേകൾ, ഷോപ്പിങ് സ്റ്റോറുകൾ എന്നിവയും ഫെസ്റ്റിവൽ സ്ഥലങ്ങളിൽ ഉടനീളമുണ്ടാകും.  ഈ വർഷത്തെ ഏറ്റവും പ്രശസ്തമായ കഥകളെയും കഥാപാത്രങ്ങളെയും ഒരു കുടക്കീഴിൽ ഒരുമിച്ച് കൊണ്ടുവരുന്ന പരിപാടിയും ജിദ്ദ സീസണിലുൾപ്പെടും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ