
റിയാദ്: സൗദി സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ശീതകാല ഹാഫ് മാരത്തൺ ഡിസംബർ 10-ന് ജിദ്ദയിൽ നടക്കും. ‘റൺ ജിദ്ദ റൺ’ എന്ന പേരിൽ നടക്കുന്ന കൂട്ടയോട്ടം സമൂഹത്തിലെ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. തണുപ്പുകാലമെന്ന നിലയിലാണ് ഈ സമയം തെരഞ്ഞെടുത്തതെന്ന് ഫെഡറേഷൻ പറഞ്ഞു. മൂന്ന് വിഭാഗങ്ങളായിട്ടായിരിക്കും മാരത്തൺ.
പരിചയസമ്പന്നരായ ഓട്ടക്കാർക്കായി 21 കിലോമീറ്റർ, 17 വയസ്സിന് മുകളിലുള്ളവർക്ക് 10 കിലോമീറ്റർ, കുട്ടികൾക്കും തുടക്കക്കാർക്കുമായി നാല് കിലോമീറ്റർ എന്നിങ്ങനെയാണ് ഓട്ടം ക്രമീകരിച്ചിട്ടുള്ളത്. എല്ലാവർക്കും പ്രാപ്യമായ, മുഴുവൻ സമൂഹത്തെയും കേന്ദ്രീകരിച്ചുള്ള ഒരു പരിപാടി സൃഷ്ടിക്കാനാണ് തങ്ങൾ എപ്പോഴും ലക്ഷ്യമിടുന്നതെന്ന് സൗദി സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ മാനേജിങ് ഡയറക്ടർ ഷൈമ സാലിഹ് അൽഹുസൈനി പറഞ്ഞു. ഈ വർഷം, പങ്കെടുക്കുന്ന എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുകയും അവർക്കും കാണികൾക്കും കൂടുതൽ ആസ്വാദ്യകരമായ കുടുംബ സൗഹൃദ അനുഭവം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അൽഹുസൈനി പറഞ്ഞു.
Read More - ഇലക്ട്രിക് കാര്‍ നിര്‍മ്മാണ മേഖലയില്‍ കുതിപ്പിനൊരുങ്ങി സൗദി; 2026ല്‍ ഒന്നര ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്യും
അതേസമയം ലോക ക്ലബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് ‘സൂപ്പർ ഗ്ലോബ് സൗദി അറേബ്യ-2022’ ആരംഭിച്ചു. സൗദി ഡെപ്യൂട്ടി സ്പോർട്സ് മന്ത്രി ബദ്ർ ബിൻ അബ്ദുറഹ്മാൻ അൽഖാദി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. വിശിഷ്‌ടമായ നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളുടെയും ഇവൻറുകളുടെയും വിപുലീകരണമാണ് ഈ ആഗോള ടൂർണമെെൻറന്ന് സ്പോർട്സ് ഡെപ്യൂട്ടി മന്ത്രി പറഞ്ഞു. കഴിഞ്ഞ കാലഘട്ടത്തിൽ നമ്മുടെ രാജ്യം ധാരാളം മത്സരങ്ങൾക്ക് ആതിഥ്യമരുളി. 2019 ദമ്മാമിൽ നടന്ന 13-ാം പതിപ്പിന് ശേഷം ഇത് മൂന്നാം തവണയാണ് സൗദി അറേബ്യ ലോക ക്ലബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
Read More - ബഹ്‌റൈനിൽ ഫ്രാൻസിസ് മാർപ്പാപ്പ നേതൃത്വം നൽകുന്ന കുർബാനയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ തുടങ്ങി
രണ്ടാംപതിപ്പ് 2021 ൽ ജിദ്ദയിലാണ് നടന്നത്. ചാമ്പ്യൻഷിപ്പിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുന്ന മത്സരം കൂടിയാണിത്. ഒക്ടോബർ 23 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ 12 ക്ലബുകളാണ് പങ്കെടുക്കുന്നത്. 6,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഹാളിലെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ