ഇലക്ട്രിക് കാര്‍ നിര്‍മ്മാണ മേഖലയില്‍ കുതിപ്പിനൊരുങ്ങി സൗദി; 2026ല്‍ ഒന്നര ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്യും

Published : Oct 20, 2022, 07:55 PM ISTUpdated : Oct 20, 2022, 08:09 PM IST
ഇലക്ട്രിക് കാര്‍ നിര്‍മ്മാണ മേഖലയില്‍ കുതിപ്പിനൊരുങ്ങി സൗദി; 2026ല്‍ ഒന്നര ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്യും

Synopsis

സൗദി അറേബ്യ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നത് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള ഭരണത്തിന്റെ സ്വപ്‌നമായിരുന്നു.

റിയാദ്: ഇലക്ട്രിക് കാര്‍ നിര്‍മ്മാണ മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി സൗദി അറേബ്യ. 2026ല്‍ ഒന്നര ലക്ഷം കാറുകള്‍ സൗദി അറേബ്യ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എഞ്ചി. അബ്ദുല്ല ബിന്‍ ആമിര്‍ അല്‍സവാഹ. 2026 മുതല്‍ 2028 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 150,000 ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനാണ് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ലൂസിഡ് മോട്ടോര്‍സ് കമ്പനി ലക്ഷ്യമിടുന്നത്.

സൗദി അറേബ്യ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നത് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള ഭരണത്തിന്റെ സ്വപ്‌നമായിരുന്നു. ലൂസിഡ് മോട്ടോഴ്‌സില്‍ രാജ്യം നടത്തിയ നിക്ഷേപം, സൗദിയെ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചെന്ന് മന്ത്രി പറഞ്ഞു. പ്രതിവര്‍ഷം ഒന്നര ലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന ലൂസിഡ് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് (പി ഐ എഫ്) സ്വന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്തെ ഭീമന്മാരായ ലൂസിഡ് കമ്പനി, സൗദിയില്‍ ഉടന്‍ തന്നെ ഇതിനുള്ള സംവിധാനത്തിന്റെ നിര്‍മ്മാണം ആരംഭിക്കും. 2025ല്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാണം തുടങ്ങാനും 2026ലും 2027ലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച് പ്രതിവര്‍ഷം 150,000 കാറുകള്‍ എന്ന നിലയിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ലൂസിഡ് കമ്പനി സിഇഒയും ചീഫ് ടെക്‌നോളജി ഓഫീസറുമായ പീറ്റര്‍ റോളിന്‍സണ്‍ പറഞ്ഞു. 

Read More -  സൗദിയില്‍ ആറ് വിഭാഗം ആളുകൾ ഇൻഫ്ലുവൻസ വാക്സിൻ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം

അതേസമയം ഡിസ്‍നി വേൾഡ് മാതൃകയിൽ കലാകായിക വിനോദങ്ങളുടെ ലോകത്തിലെ ഏറ്റവും പ്രധാന കേന്ദ്രമാകാൻ സൗദി തയ്യാറെടുക്കുകയാണ്. റിയാദിൽ ഒരുങ്ങുന്ന ‘ഖിദ്ദിയ’ വിനോദ നഗരത്തിന്റെ നിർമാണജോലികൾ പുരോഗമിക്കുന്നതായി ഖിദ്ദിയ ബിസിനസ് ഡെവലപ്‌മെൻറ് ഡയറക്ടർ ഗ്രെഗ് വൈറ്റ് സെയ്റ്റ് പറഞ്ഞു. 380 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 220 ചതുരശ്ര കിലോമീറ്റർ ഭാഗത്താണ് ഇപ്പോൾ നിർമാണ ജോലികൾ നടന്നുവരുന്നത്. 

Read More -  ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ കാണാന്‍ കരമാര്‍ഗം ഖത്തറിലേക്ക് പോകുന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെ

പദ്ധതിയിൽ ഡിസ്‍നിലാൻഡ് വേൾഡും പാർക്കും ഉൾപ്പെടുന്നുണ്ട്. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാർക്കായിരിക്കും ഇത്. 2024-ലെ ഏഷ്യൻ ഒളിമ്പിക്‌സിന് ഖിദ്ദിയ ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോൾഫ്, വാട്ടർ സ്‍പോർട്സ് ഏരിയകളും കറോട്ട മത്സര പാതയും പദ്ധതിയിലുണ്ട്.  2019ലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. ആദ്യഘട്ടം 2023ല്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രഖ്യാപനം.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട