സൗദിയിൽ ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന വിദേശികളുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Sep 23, 2019, 12:08 AM IST
Highlights

2017 മൂന്നാം പാദം മുതൽ ഇതുവരെയുള്ള കാലത്തെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് വിദേശികൾ രാജ്യം വിട്ടത് ഈ വർഷം രണ്ടാം പാദത്തിലാണ്

റിയാദ്: തൊഴിൽ നഷ്ടപ്പെടും ജോലി നഷ്ടപ്പെടും സൗദിയിൽ നിന്ന് പോകുന്ന വിദേശികളുടെ എണ്ണം കുറയുന്നതായി ജനറൽ അതോറിട്ടി ഫോർ സ്റ്റാറ്റിക്സ്റ്റിക്സിന്‍റെ റിപ്പോർട്ട്. ഈ വർഷം രണ്ടാം പാദത്തെ കണക്കുകൾ പ്രകാരം സൗദിയിൽ നിന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കിനു കുറവുണ്ടായിട്ടുണ്ട്. ഈ കാലയളവിൽ 132000വിദേശ തൊഴിലാളികളാണ് സൗദിയിൽ നിന്ന് പോയത്.

2017 മൂന്നാം പാദം മുതൽ ഇതുവരെയുള്ള കാലത്തെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് വിദേശികൾ രാജ്യം വിട്ടത് ഈ വർഷം രണ്ടാം പാദത്തിലാണ്. എന്നാൽ രണ്ടര വർഷത്തിനിടെ കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലാണ് ഏറ്റവും കൂടുതൽ വിദേശികൾ സൗദി വിട്ടത്. 2017 ആദ്യം മുതൽ ഈ വർഷം രണ്ടാം പാദം അവസാനം വരെയുള്ള 30 മാസ കാലത്തു സൗദി വിട്ട വിദേശ തൊഴിലാളികളുടെ എണ്ണം 19 ലക്ഷമാണ്.

സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ നടപ്പിലാക്കിയ സമ്പൂർണ സ്വദേശിവൽക്കരണം മൂലമാണ് നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ട്  രാജ്യം വിടേണ്ടിവന്നത്.

click me!