ഗാർഹിക തൊഴിലാളികളുടെ പ്രശ്നം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വി മുരളീധരന് കൈരളി ഒമാന്‍ നിവേദനം നല്‍കി

Published : Oct 05, 2022, 10:17 PM ISTUpdated : Oct 05, 2022, 11:09 PM IST
ഗാർഹിക തൊഴിലാളികളുടെ പ്രശ്നം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വി മുരളീധരന് കൈരളി ഒമാന്‍ നിവേദനം നല്‍കി

Synopsis

നിവേദനത്തിൽ കുടിയേറ്റ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളിൽ വിദേശ കാര്യ മന്ത്രാലയത്തിന്റെ സജീവ ഇടപെടൽ പ്രധാന ആവശ്യമായി ഉന്നയിച്ചതായി കൈരളി ജനറൽ  സെക്രട്ടറി ബാലകൃഷ്ണൻ അറിയിച്ചു. ഗൾഫുനാടുകളിൽ  ജോലി വാഗ്‌ദാനം ചെയ്‌ത് സന്ദർശന  വിസയിൽ ഇന്ത്യൻ വനിതകളെ യു.എ.ഇ.യിലേക്ക് കൊണ്ടുവരികയും പിന്നീട് അയൽരാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതായി നിവേദനത്തിൽ പറയുന്നു.

മസ്കറ്റ്: ഒമാനിൽ രണ്ട്  ദിവസത്തെ സന്ദർശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി .വി.മുരളീധരനെ നേരിൽ കണ്ട് കൈരളി ഒമാൻ ഭാരവാഹികൾ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു.

നിവേദനത്തിൽ കുടിയേറ്റ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളിൽ വിദേശ കാര്യ മന്ത്രാലയത്തിന്റെ സജീവ ഇടപെടൽ പ്രധാന ആവശ്യമായി ഉന്നയിച്ചതായി കൈരളി ജനറൽ  സെക്രട്ടറി ബാലകൃഷ്ണൻ അറിയിച്ചു. ഗൾഫുനാടുകളിൽ  ജോലി വാഗ്‌ദാനം ചെയ്‌ത് സന്ദർശന  വിസയിൽ ഇന്ത്യൻ വനിതകളെ യു.എ.ഇ.യിലേക്ക് കൊണ്ടുവരികയും പിന്നീട് അയൽരാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതായി നിവേദനത്തിൽ പറയുന്നു. സന്ദർശക വിസ പിന്നീട് തൊഴിൽ വിസയാക്കി മാറ്റുന്ന അവ്യക്തമായ പ്രക്രിയയ്ക്കിടയിൽ, ശരിയായ തൊഴിൽ കരാറുകളും സമയബന്ധിതമായ വേതനവും ഉറപ്പുനൽകുന്നില്ല. മിക്കപ്പോഴും അത്തരം സ്ത്രീകൾ ഏത് ജോലിയും സ്വീകരിക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. തുടർന്ന് അവർ സ്പോൺസറിൽ നിന്ന് ഓടിപ്പോകാൻ നിർബന്ധിതരാകുന്നു.  ഇന്ത്യൻ എംബസിയിൽ അഭയം അഭ്യർത്ഥിക്കുന്ന അത്തരം സ്ത്രീകളുടെ എണ്ണം കൂടുതലായപ്പോൾ ഇന്ത്യൻ എംബസിക്കും അവരെ വേണ്ടവിധം പരിപാലിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.  മനുഷ്യക്കടത്തുമായും വീട്ടുവേലക്കാരികളുമായും ബന്ധപ്പെട്ട ഈ പ്രശ്നത്തിൽ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം സമർപ്പിച്ചതെന്ന് ജനറൽ  സെക്രട്ടറി ബാലകൃഷ്ണൻ പറഞ്ഞു.

Read More: തൊഴില്‍ തട്ടിപ്പ്; ഒമാനില്‍ കുടുങ്ങിയ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുമെന്ന് വി മുരളീധരന്‍

ഇതിനുപുറമെ , ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ നിയന്ത്രിക്കുന്നത് ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് (BOD) എന്ന 15 അംഗ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മറ്റൊരു ആവശ്യം നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്.
നിലവിൽ ബോർഡിലേക്കുള്ള  5 അംഗങ്ങളെ ഒരു ഇന്ത്യൻ സ്‌കൂളിലെ മാത്രം രക്ഷിതാക്കൾ തിരഞ്ഞെടുക്കുകയും ബാക്കി 10 പേരെ വ്യത്യസ്ത രീതികളിൽ നാമനിർദ്ദേശം ചെയ്തു വരികയും ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം 10 ആയി ഉയർത്തിക്കൊണ്ട് സ്കൂൾ ഭരണഘടനയിൽ  ഭേദഗതി ചെയ്യണമെന്ന് ഇതിനകം ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇന്ത്യൻ സ്കൂൾ ഭരണസമതിയോട്  ആവശ്യപ്പെട്ടിട്ടുണ്ട് .ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ പ്രാതിനിധ്യം 10 ആയി വർദ്ധിപ്പിച്ച് ഇന്ത്യൻ സ്കൂൾ ബോർഡിനെ കൂടുതൽ ജനാധിപത്യവൽക്കരിക്കാനായി ഈ വിഷയത്തിൽ ബഹുമാനപ്പെട്ട മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നും നിവേദനത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്

വിദേശ എയർലൈൻസ് കമ്പനികൾ കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നില്ല. അതിനാൽ കണ്ണൂർ-മസ്‌കറ്റ് സെക്ടറിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വളരെ കുറവാണ്. ഇത് കാരണം കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കണ്ണൂരിലേക്ക് ടിക്കറ്റ് നിരക്ക് കൂടുതലാണ്. വിദേശ എയർലൈൻ കമ്പനികൾക്ക് കണ്ണൂരിലേക്ക് അനുമതി കൊടുക്കുന്നതിനാവശ്യമായ ഇടപെടലുകൾ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അവധിക്കാലങ്ങളിൽ ഫ്ലൈറ്റ് ചാർജുകൾ ക്രമാതീതമായി വർദ്ധിക്കുന്നു; ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ കേന്ദ്ര മന്ത്രാലയത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്നും,കോഴിക്കോട് വിമാനത്താവളത്തിൽ 2 കസ്റ്റംസ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും കൈരളി പ്രവർത്തകർ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ "എയർ സുവിധ" വിശദാംശങ്ങൾ പൂരിപ്പിക്കുന്നതും അച്ചടിക്കുന്നതും ഉപയോഗപ്രദമായ ഒരു കാര്യമായിരുന്നു. എന്നാൽ കോവിഡ് ഏതാണ്ട് അവസാനിച്ച സാഹചര്യത്തിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികൾ നാട്ടിലെത്തുമ്പോൾ ഇപ്പോൾ എയർ സുവിധയുടെ വിശദാംശങ്ങൾ ആരും ചോദിക്കുന്നില്ല. എന്നിട്ടും ഇപ്പോഴും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മസ്കറ്റിലെ എയർപോർട്ടിൽ എയർ സുവിധ ഓൺലൈനിലൂടെ പൂരിപ്പിക്കേണ്ടത് നിർബ്ബന്ധമാക്കിയിട്ടുണ്ട്. ബോർഡിംഗ് പാസ് നൽകുമ്പോൾ കാണിക്കാൻ ഒരു പ്രിന്റഡ് കോപ്പി സൂക്ഷിക്കാൻ അവരോട് ആവശ്യപ്പെടുന്നു. ഇത് കൈവശമില്ലാത്ത യാത്രക്കാരോട്   എയർപോർട്ടിൽ തന്നെയുള്ള  ഒരു സ്വകാര്യ ഏജൻസിയെ സമീപിച്ച്  യാത്രക്കാരന്റെ എയർ സുവിധ വിശദാംശങ്ങൾ പൂരിപ്പിക്കാൻ ആവശ്യപ്പടുന്ന സ്ഥിതിയുണ്ട്. ഇതൊരു പ്രഹസനമായി നടന്നു വരുന്നു. ഇതിനായി വിമാനത്താവളത്തിൽ സ്വകാര്യ ഏജൻസി വലിയ തുകയാണ് ഈടാക്കുന്നത്. ഈ പ്രക്രിയ അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കൈരളി  മന്ത്രിയോട് അഭ്യർത്ഥിച്ചു.

Read More:  രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒമാനിലെത്തി

സാധാരണ പാസ്‌പോർട്ട് പുതുക്കൽ ചാർജിന് പുറമെ നിർബന്ധിത കൊറിയർ ചാർജും എസ് എം എസ്  ചാർജും ഈടാക്കുന്നതിൽ നിന്ന് പാസ്‌പോർട്ട് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും നിയോഗിച്ചിട്ടുള്ള സ്വകാര്യ ഏജൻസിയായ ബി എൽ എസിനെ നിയന്ത്രിക്കുവാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് നിവേദനത്തിൽ കൈരളി പ്രവർത്തകർ ആവശ്യപ്പെട്ടുണ്ട്.
 
ആവശ്യമുള്ളവർക്ക് മാത്രം ഈ സേവനം ലഭിക്കുന്ന രീതിയിലേക്ക് മാറ്റണമെന്നും നിവേദനത്തിൽ പറയുന്നു. എംബസി വഴി ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും തങ്ങളുടെ വിവിധ ചാർജുകൾ പണമായി നൽകണമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി പൊതുജനങ്ങളോട് നിർബന്ധിക്കുന്നു.  ഡിജിറ്റൽ കറൻസിയിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തിൽ  ഒമാനിലെ ഇന്ത്യൻ എംബസിയിലും  ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാൻ മന്ത്രിയുടെ ഇടപെടൽ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൈരളി പ്രസിഡണ്ട് ഷാജി സെബാസ്റ്റ്യൻ, മറ്റ് നേതാക്കളായ സുനിൽ കുമാർ, തങ്കം കവിരാജ്, സന്തോഷ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ