Gulf News : മസ്‍കത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സംഘടിപ്പിക്കുന്ന വയലാർ ഗാനസന്ധ്യ ഇന്ന്

By Web TeamFirst Published Nov 26, 2021, 11:23 AM IST
Highlights

'ശ്രാവണ ചന്ദ്രിക' എന്ന പേരില്‍ മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ കേരള വിഭാഗം വയലാർ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു.

മസ്‍കത്ത് : വയലാര്‍ രാമവര്‍മ്മയുടെ (Vayalar Ramavarma) ഓർമ്മ പുതുക്കുന്നതിനായി മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ (Muscat Indian social club) കേരള വിഭാഗം വയലാർ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. 'ശ്രാവണ ചന്ദ്രിക' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി നവംബർ 26 വെള്ളിയാഴ്ച വൈകുന്നേരം  6.30 മുതല്‍ ഡാർസൈറ്റിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഗാനമേള പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. ഒന്നര വർഷത്തിലേറെക്കാലമായി നടന്നു വരുന്ന ഓൺലൈൻ പരിപാടികൾക്ക് വിരാമമിട്ട് കൊവിഡിന്  ശേഷം  പൊതുവേദിയില്‍ സംഘടിപ്പിക്കപ്പെടുന്ന  കേരളാ വിഭാഗത്തിന്റെ  ആദ്യ പരിപാടി എന്ന നിലയിൽ നല്ല ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

സൗദിയില്‍ മൂന്നുമാസ ഇഖാമ പുതുക്കല്‍ ആരംഭിച്ചു
റിയാദ്: സൗദിയില്‍(Saudi Arabia) മൂന്നുമാസ അടിസ്ഥാനത്തില്‍ ഇഖാമയും(Iqama) (താമസ രേഖ) വര്‍ക്ക് പെര്‍മിറ്റും എടുക്കല്‍/പുതുക്കല്‍ സേവനം ആരംഭിച്ചു. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (സദയ)യുടെ സാങ്കേതിക സഹായത്തോടെയാണ് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റും (ജവാസത്ത്)(Jawazat) മാനവവിഭവ ശേഷി മന്ത്രാലയവും ഈ സേവനം ആരംഭിച്ചത്.

മാനവവിഭവ ശേഷി വകുപ്പിന്റെ ലെവി, ജവാസത്തിന്റെ ഫീസ് എന്നിവ ചേര്‍ത്ത് വലിയ തുകയാണ് ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കനോ പുതിയത് എടുക്കാനോ ചെലവുവരുക. ഇതിന്റെ നാലിലൊന്ന് തുക മാത്രം അടച്ച് മൂന്ന് മാസത്തേക്ക് മാത്രമായി അല്ലെങ്കില്‍ അതിന്റെ ഗുണിതങ്ങളായി ഇഖാമ പുതുക്കാനുള്ള സംവിധാനമാണ് പ്രവര്‍ത്തന പഥത്തിലായത്. മൂന്ന് മാസത്തിന് പുറമെ ആറുമാസം, ഒമ്പത് മാസം, 12 മാസം എന്നീ കാലയളവുകളായും ഇഖാമ പുതുക്കുകയോ പുതിയത് എടുക്കുകയോ ചെയ്യാനാവും. തൊഴിലുടമക്ക് തെന്റ സ്ഥാപനത്തിന്റെ ആവശ്യത്തിന് അനുസരിച്ച് മാത്രം ജീവനക്കാരുടെ ഇഖാമ പുതുക്കാന്‍ കഴിയുന്നത് രാജ്യത്തെ സ്വകാര്യ മേഖലക്കും തൊഴില്‍ വിപണി

click me!