യുഎഇയില്‍ വാഹനാപകടത്തിൽ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

By Web TeamFirst Published Nov 27, 2022, 11:03 PM IST
Highlights

ദാസ് ഐലൻഡിൽ ഇന്നലെ രാത്രിയാണ് അപകടം. ഷാനി ഓടിച്ചിരുന്ന പിക്ക് അപ് വാൻ പൈപ്പ് ലൈനിൽ ഇടിക്കുകയായിരുന്നു.

അബുദാബി: യുഎഇയിലെ അബുദാബിയിൽ വാഹനാപകടത്തിൽ മലയാളി ഉള്‍പ്പെടെ രണ്ടുപേർ മരിച്ചു. ആലപ്പുഴ നൂറനാട് സന ഭവനിൽ ഷാനി ഇബ്രാഹിമാണ് മരിച്ചത്. 49 വയസായിരുന്നു. 

ദാസ് ഐലൻഡിൽ ഇന്നലെ രാത്രിയാണ് അപകടം. ഷാനി ഓടിച്ചിരുന്ന പിക്ക് അപ് വാൻ പൈപ്പ് ലൈനിൽ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പാക്കിസ്ഥാൻ പൗരനും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര് ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്.

Read More -  മസാജ് കാര്‍ഡിലെ പരസ്യം കണ്ട് സമീപിച്ച പ്രവാസിയെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു

സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദിയുടെ വടക്കൻ പ്രവിശ്യകളിലൊന്നായ ഹായിലിലെ കിങ് സൽമാൻ ആശുപത്രിയിൽ ഒക്ടോബർ 26 ന് മരിച്ച ആലപ്പുഴ കായംകുളം സ്വദേശി മഹേഷ് കുമാറിന്റെ മൃതദേഹം സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്താണ് നാട്ടിലെത്തിച്ചത്. 

അൽമറായി കമ്പനിയുടെ ഹായിൽ ശാഖയിൽ ജോലി ചെയ്തിരുന്ന കരിയിലക്കുളങ്ങര കൊട്ടിലപ്പാട്ട് തറയിൽ മഹേഷ് കുമാറിനെ (48) ന്യൂമോണിയ ബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. രണ്ടാഴ്ച കഴിഞ്ഞ് അവധിയിൽ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. കമ്പനിയുടെ ഭാഗത്തുനിന്നുള്ള നടപടികൾ നീണ്ടുപോയത് കൊണ്ടാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയതെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. 

Read More -  സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

റിയാദിലെ ഇന്ത്യൻ എംബസിയിൽനിന്ന് നല്ല സഹകരണമാണ് ലഭിച്ചത്. ഹായിൽ നവോദയ രക്ഷാധികാരി അംഗം അബൂബക്കർ ചെറായി, രക്ഷാധികാരി സുനിൽ മാട്ടൂൽ, വനിതാ പ്രവർത്തക ബിൻസി മാത്യു, സാമൂഹിക പ്രവർത്തകൻ ഷഹൻഷ അബ്ദുറഹ്മാൻ എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ബാലകൃഷ്ണൻ നായർ - രുഗ്മിണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ - വിദ്യ. വിദ്യാർഥിയായ കാശിനാഥ് (10) ഏക മകനാണ്.

click me!