Keralite Boy Died : പ്രവാസി മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു

Published : Mar 02, 2022, 08:56 AM ISTUpdated : Mar 02, 2022, 09:19 AM IST
Keralite Boy Died : പ്രവാസി മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു

Synopsis

ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മസ്‌കറ്റ്: മലയാളി ബാലന്‍ (keralite boy) ഒമാനില്‍ (Oman) മരിച്ചു. മുലദ്ദ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഇഹാന്‍ നഹാസ് (ഏഴ്) ആണ് ഒമാനിലെ സുവൈഖില്‍ ഹൃദയാഘാതത്തെ (heart attack)  തുടര്‍ന്ന് മരിച്ചത്. 

ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ്: തൃശൂര്‍ ചാലക്കുടി സ്വദേശി പനയാമ്പിള്ളി വീട്ടില്‍ നഹാസ് ഖാദര്‍. മാതാവ് : ഷഫീദ നഹാസ്. സഹോദരന്‍ ഇഷാന്‍ നഹാസ് (മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി) ഖബറടക്കം സുവൈഖ് ഖബര്‍സ്ഥാനില്‍ നടന്നു. 

ദുബൈ: വ്‌ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ (20) (Rifa Mehnu) ദുബൈയില്‍ (Dubai) മരിച്ച നിലയില്‍ കണ്ടെത്തി. ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്. ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്.

Read Also : തലേന്ന് വരെ സോഷ്യല്‍ മീഡിയയില്‍ സജീവം; അവസാനം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിരിച്ചുകൊണ്ട് റിഫ

ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

മസ്‍കത്ത്: അനാഥകള്‍ക്കും മറ്റ് കുട്ടികള്‍ക്കും അര്‍ഹതപ്പെട്ട പണം (funds meant for orphans and minors) സ്വന്തം പോക്കറ്റിലാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒമാനില്‍ (Oman government employee) ശിക്ഷ. അഞ്ച് വര്‍ഷം തടനും 12 ലക്ഷം ഒമാനി റിയാല്‍ (23.48 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴയുമാണ് വിധിച്ചത്. കള്ളപ്പണ കേസിലും (money laundering case) കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും (Dismissed from job) ഭാവിയില്‍ സര്‍ക്കാര്‍ ജോലികള്‍ നേടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്‍തിട്ടുണ്ട്.

Read Also : വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ പ്രവാസി മലയാളി ബാലിക മരിച്ചു

അനാഥകള്‍ക്കും മറ്റ് കുട്ടികള്‍ക്കും അവകാശപ്പെട്ട പണം തട്ടിയെടുത്ത് തന്റെ വ്യക്തിപരമായ നേട്ടത്തിനായി ദുരുപയോഗം ചെയ്‍തെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയും ഇയാള്‍ക്ക് ശിക്ഷ വിധിക്കുകയുമായിരുന്നുവെന്ന് ഒമാനിലെ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ ആന്റ് അഡ്‍മിനിസ്‍ട്രേറ്റീവ് ഓഡിറ്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ കള്ളപ്പണം സംബന്ധമായ മറ്റൊരു കേസിലും ഇയാള്‍ക്ക് ശിക്ഷ ലഭിച്ചു. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 50,000 രൂപ പിഴയുമാണ് ഈ കേസില്‍ വിധിച്ചത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു