മൂന്ന് ദിവസം മുമ്പായിരുന്നു വീട്ടില്‍ വെച്ച് കളിക്കുന്നതിനിടെ കുട്ടിക്ക് പരിക്കേറ്റത്. ഉടന്‍ സിദ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു.

ദോഹ: ഖത്തറില്‍ (Qatar) വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ് (injury) ചികിത്സയിലായിരുന്ന മലയാളി ബാലിക മരിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനായ പൊന്നാനി സ്വദേശി ആരിഫ് അഹമ്മദിന്റേയും മാജിദയുടേയും മകള്‍ ഐസ മെഹ്രിഷ് (നാലു വയസ്സ് ) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് കുട്ടി മരണപ്പെട്ടത്. മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാരയിലാണ് വീട്. 

മൂന്ന് ദിവസം മുമ്പായിരുന്നു വീട്ടില്‍ വെച്ച് കളിക്കുന്നതിനിടെ കുട്ടിക്ക് പരിക്കേറ്റത്. ഉടന്‍ സിദ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വിദ്യാര്‍ത്ഥിനിയായിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു.

അബുദാബിയില്‍ വാഹനാപകടം; രണ്ട് ഏഷ്യക്കാര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്ക്

27 വയസുകാരനായ പ്രവാസി യുവാവ് ഒമാനില്‍ നിര്യാതനായി

മസ്‍കത്ത്: തമിഴ്‍നാട് കന്യാകുമാരി സ്വദേശിയായ പ്രവാസി യുവാവ് ഒമാനില്‍ (Oman) നിര്യാതനായി (Expat died) . ശിവന്‍ കോവിലില്‍ ധനിഷ് (27) ആണ് ഗൂബ്രയിലെ (Al Ghubra) സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

സലാലയിലെ അല്‍ റവാസി ടെക്നിക്കല്‍ ട്രേഡിങ് കമ്പനിയുടെ മസ്‍കത്തിലെ അസൈബ ബ്രാഞ്ചില്‍ ജോലി ചെയ്‍തു വരികയായിരുന്നു. പിതാവ് - മണി. മാതാവ് - വസന്ത കുമാരി. ഐ.സി.എഫിന്റെയും ആക്സിഡന്റ്സ് ആന്റ് ഡിമൈസസ് ഒമാന്റെയും നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. 

നമസ്‌കരിക്കുന്നതിനിടെ പ്രവാസി തൊഴിലാളി ട്രക്കിടിച്ച് മരിച്ചു; കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം

അബുദാബി: യുഎഇയില്‍ നമസ്‌കരിക്കുന്നതിനിടെ ട്രക്കിടിച്ച് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 100,000 ദിര്‍ഹം (20 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം (compensation) നല്‍കാന്‍ കോടതി ഉത്തരവ്. ട്രക്കിന് പിന്നില്‍ നമസ്‌കരിക്കുന്നതിനിടെയാണ് തൊഴിലാളിയെ ട്രക്ക് ഇടിച്ചത്. ട്രക്ക് ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് റാസല്‍ഖൈമ (Ras Al Khaimah ) സിവില്‍ കോടതി ഉത്തരവിട്ടു. 

മരിച്ച തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഏക രക്ഷാധികാരി എന്ന നിലയില്‍ ഇരയുടെ ഭാര്യയ്ക്ക് പ്രതികള്‍ 30,000 നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് തൊഴിലാളിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ഏഷ്യക്കാരനായ തൊഴിലാളിയുടെ കുടുംബം കേസ് ഫയല്‍ ചെയ്തിരുന്നു. തങ്ങളുടെ ഏക ആശ്രയമായിരുന്ന ഗൃഹനാഥന്റെ മരണം മൂലമുണ്ടായ ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് പ്രതികള്‍ 200,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ അപകടമുണ്ടായത് റോഡില്‍ അല്ലെന്നും അത് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയുള്ള സ്ഥലം അല്ലെന്നുമാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധി വാദിച്ചത്. എന്നാല്‍ കേസ് പരിഗണിച്ച കോടതി ട്രക്ക് ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.