കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

By Web TeamFirst Published Aug 18, 2022, 11:32 PM IST
Highlights

താമസസ്ഥലത്ത് നിന്ന് ജോലിക്ക് പോകാനായി ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്ന് വീഴുകയായിരുന്നു.

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. പാലക്കാട് അകത്തേത്തറ ചേങ്ങോട്ടുകാവില്‍ പി പ്രസാദ് (31) ആണ് മരിച്ചത്. ഓഗസ്റ്റ് ഒമ്പതിനാണ് അപകടം ഉണ്ടായത്.

ഷാര്‍ജയിലെ ജുവലറിയില്‍ ജോലി ചെയ്യുകയായിരുന്നു. താമസസ്ഥലത്ത് നിന്ന് ജോലിക്ക് പോകാനായി ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്ന് വീഴുകയായിരുന്നു. പിതാവ്: പ്രഭാകരന്‍, മാതാവ്: വിജയകുമാരി.

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് മണ്ണാര്‍മല കൈപ്പള്ളി മുഹമ്മദിന്റെ മകന്‍ മുജീബ് റഹ്‌മാന്‍ (52) ആണ് മരിച്ചത്. ജിദ്ദയിലായിരുന്നു അന്ത്യം. ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.

ശറഫിയ്യയിലെ ശറഫിയ്യാ സ്റ്റേര്‍ കെട്ടിടത്തിലെ താമസക്കാരനായിരുന്നു. പച്ചക്കറി വില്‍പനക്കാരനായ മുജീബ് ബുധനാഴ്ച രാവിലെ പച്ചക്കറി ശേഖരിക്കുവാന്‍ പോകുന്നതിനായി വാഹനം സ്റ്റാര്‍ട്ട് ചെയ്ത സമയത്ത് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലാണ്. ഭാര്യയും മകനും സന്ദര്‍ശന വിസയില്‍ ജിദ്ദയിലുണ്ട്. മകള്‍ നാട്ടിലാണ്. ഭാര്യ: സമീറ, മകന്‍: ഷെഫിന്‍. അനന്തര നടപടിക്രമങ്ങള്‍ക്ക് കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്.

തൊഴിൽ തട്ടിപ്പിന് ഇരകളായ പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വഴിയൊരുങ്ങി; തുണയായത് കൈരളി പ്രവർത്തകർ

മലയാളി കുവൈത്തില്‍ നിര്യാതനായി

കുവൈത്ത് സിറ്റി: മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം പത്തനാപുരം കുണ്ടയം കണിയന്‍ചിറ പുത്തന്‍വീട്ടില്‍ മസൂദ് റാവുത്തറുടെ മകന്‍ ജലീല് റാവുത്തര്‍ (49) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ജലീല്‍ കുവൈത്തിലെത്തിയത്.  അങ്കാറ യുണൈറ്റഡ് ഫൈബര്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. മാതാവ് - സുബൈദാ ബീവി. ഭാര്യ - ഫസീല ബീവി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ജലീലിന്റെ നിര്യാണത്തില്‍ കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു.

click me!