
റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. കോഴിക്കോട് ചാലപ്പുറം സ്വദേശി സുധീഷ് (47) ആണ് ശനിയാഴ്ച റിയാദ് എക്സിറ്റ് അഞ്ചിലെ ജോലി സ്ഥലത്തു മരിച്ചത്. മുത്തലഖ് ഫർണിച്ചർ കമ്പനിയിൽ ഷോറൂം ജീവനക്കാരനായിരുന്നു. ഡ്യൂട്ടിയുടെ ഭാഗമായി ഒരു സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ മരണപ്പെടുകയായിരുന്നു.
എട്ട് വർഷമായി റിയാദിലുള്ള സുധീഷ് രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി വന്നത്. പിതാവ്: സുബ്രഹ്മണ്യൻ. മാതാവ്: ജയലക്ഷ്‌മി. സുധീഷ് അവിവാഹിതനാണ്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് മുനീബ്, ഹമീദ് റാഫി എന്നിവർ രംഗത്തുണ്ട്.
സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ചു പേര്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam