റിയാദ്​: ദക്ഷിണ സൗദിയിലെ അബഹക്ക്​ സമീപം ളൽഅ്​ ചുരത്തിലുണ്ടായ വാഹനാപകടത്തിൽ അഞ്ച്​ പേർ മരിക്കുകയും രണ്ട്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഞായറാഴ്​ച വൈകിട്ടാണ്​ രണ്ട്​ കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്​. ​വിവരമറിഞ്ഞ ഉടനെ നാല്​ യൂനിറ്റ്​ ആംബുലൻസ്​ സംഘം സ്​ഥലത്തെത്തിയിരുന്നതായി അസീർ മേഖല റെഡ്​ക്രസൻറ്​ വക്താവ് മുഹമ്മദ്​ ബിൻ ഹസൻ ശഹ്​രി പറഞ്ഞു. അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും ഏത്​ രാജ്യക്കാരെന്ന്​ വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ദർബ്​ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും വക്താവ്​ പറഞ്ഞു.

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് തൃശ്ശൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു