പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

By Web TeamFirst Published Nov 9, 2022, 2:44 PM IST
Highlights

20 വര്‍ഷമായി സൗദി അറേബ്യയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലായിരുന്നു ഉസ്മാന്‍ കോയ ജോലി ചെയ്‍തിരുന്നത്.  

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. മലപ്പുറം മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് സ്വദേശി കാമ്പ്ര ഉസ്മാന്‍ കോയ  (45) ആണ് ജിദ്ദയില്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം മഹ്ജര്‍ കിംഗ് അബ്ദുള്‍ അസീസ് ഹോസ്‍പിറ്റല്‍ മോര്‍ച്ചറിയില്‍.

20 വര്‍ഷമായി സൗദി അറേബ്യയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലായിരുന്നു ഉസ്മാന്‍ കോയ ജോലി ചെയ്‍തിരുന്നത്.  നമീറയാണ് ഭാര്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങിന്റെ  നേതൃത്വത്തില്‍ നടന്നുവരുന്നു.

Read also: ചികിത്സയ്ക്ക് നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: മലയാളി ബഹ്റൈനില്‍ മരിച്ചു. പാലക്കാട് കാപ്പൂര്‍ പഞ്ചായത്ത് കുന്നത്ത് കാവ് റോഡ് സ്വദേശി നീലിയാട്ടില്‍ നാരായണന്‍ (66) ആണ് മരിച്ചത്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ് സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നാല്‍പ്പത് വര്‍ഷത്തോളമായി പ്രവാസിയാണ്. മനാമയിലെ യൂസഫ് അല്‍ സയാനി ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങില്‍ പര്‍ച്ചേസിങ് സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: വനജ, മക്കള്‍: നവീന്‍, അഞ്ജന. 

Read More -  സൗദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് പ്രവാസികള്‍ മരിച്ചു

മക്കളെ കാണാൻ സന്ദർശന വിസയിലെത്തിയ ദിവസം തന്നെ മലയാളി മരിച്ചു
റിയാദ്: സന്ദർശന വിസയിൽ സൗദിയിലുള്ള മക്കളെ കാണാനെത്തിയ ദിവസം തന്നെ മലയാളി മരിച്ചു. മലപ്പുറം നീരോൽപലം സ്വദേശി പരേതനായ പൊന്നച്ചൻ മാറമ്മാട്ടിൽ ഹസ്സൻകുട്ടി ഹാജിയുടെ മകൻ ഹംസ (58) ആണ് ജിസാനിൽ ഞായറാഴ്ച രാത്രി മരിച്ചത്.

മുൻ പ്രവാസിയായ അദ്ദേഹം ജിസാനിലുള്ള മക്കളെ സന്ദർശിക്കാൻ ഭാര്യയോടൊപ്പം ഞായറാഴ്ച വൈകീട്ട് ജീസാനിലെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഉറക്കത്തിലായിരുന്നു മരണം. മൃതദേഹം ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിശ, മക്കൾ: ഫായിസ, ഫൗസാൻ, അഫ്സാൻ, സിയാൻ. മരുമകൻ: അഫ്സൽ. മൃതദേഹം ജിസാനിൽ ഖബറടക്കും. അതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ മുജീബിനോപ്പം ജിസാൻ ഐ.സി.ഫ് നേതാകളായ സിറാജ് കുറ്റിയാടി,  അബ്ദുല്ല സുഹ്രി, മുഹമ്മദ് സ്വലിഹ്, അനസ് ജൗഹരി, റഹനാസ് കുറ്റിയാടി എന്നിവർ രംഗത്തുണ്ട്.

Read More - അപ്രതീക്ഷിതമായി വിരലടയാളത്തില്‍ കുടുങ്ങി പ്രവാസി മലയാളി; നാട്ടിലേക്കയക്കും

click me!