പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Sep 30, 2022, 09:50 PM ISTUpdated : Oct 01, 2022, 12:17 AM IST
 പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അലിയുടെ സുഹൃത്ത് അന്‍വര്‍ ചെമ്മലയോടൊപ്പം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ഭാരവാഹികള്‍ രംഗത്തുണ്ട്.

റിയാദ്: മലയാളി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. മലപ്പുറം മമ്പാട് ചെറുമുണ്ട നടുവത്ത് സ്വദേശി കൂടക്കര ഷൗക്കത്ത് (54) റിയാദിലെ ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. പരേതനായ അലിയാണ് പിതാവ്. മാതാവ്: മറിയുമ്മ. ഭാര്യ: ആബിത, മക്കള്‍: ജഹാസ്, റമീസ്, അനീസ്. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അലിയുടെ സുഹൃത്ത് അന്‍വര്‍ ചെമ്മലയോടൊപ്പം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ഭാരവാഹികള്‍ രംഗത്തുണ്ട്. മൃതദേഹം റിയാദില്‍ ഖബറടക്കും. 

Read More:  ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി യുവാവ് ഖത്തറിൽ കടലില്‍ മുങ്ങി മരിച്ചു

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറിൽ കടലില്‍ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ (29) ആണ് അല്‍ വക്രയിലെ കടലില്‍ മുങ്ങി മരിച്ചത്. 

അബു ഹമൂറിലെ വില്ലാ മാർട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയിരുന്നു. അതിന് ശേഷം കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോർച്ചറിയിൽ മൃതദേഹം ഉള്ളതായി വിവരം ലഭിക്കുന്നത്.

കടലില്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ തന്നെ മൃതദേഹം കണ്ടെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബുധനാഴ്ച വൈകിട്ടാണ് മോർച്ചറിയിലെത്തി മൃതദേഹം അൻസിലിൻറേതാണെന്ന് ബന്ധപ്പെട്ടവർ തിരിച്ചറഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയിൽ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ഫാത്തിമ ശബാന. 

 Read More: എട്ടുവർഷത്തെ നിയമക്കുരുക്കിനൊടുവിൽ പ്രവാസി മലയാളി നാട്ടിലേക്ക്; തുണയായത് കേളി ഇടപെടൽ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ