
മസ്‌കത്ത്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. പാലക്കാട് ആനക്കര മലമല്‍ക്കാവ് ആനപ്പടി സ്വദേശി എടപ്പലം വേലായുധന്‍ മകന്‍ സനീഷ് (36) ആണ് ഒമാന്‍ അല്‍വുസ്ഥ ഗവര്‍ണറേറ്റിലെ ദുഖാമില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പത്ത് ദിവസം മുന്‍പ് മാത്രമാണ് ജോലിക്കായി സനീഷ് ഒമാനിലേക്ക് പോയത്.
ഇന്നലെ ഉച്ചയോടെ ശാരീരിക അസ്വസ്ഥത മൂലം കിങ്സ് ആശുപത്രിയിലും പിന്നീട് ദുഖാം ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒമാനിലെ ദുഖം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. പെരുന്നാള്‍ അവധിയിലെ കാലതാമസം മറികടന്ന് മൃതദേഹം വേഗത്തില്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരും കമ്പനി പി ആര്‍ ഓയും ഇടപെട്ട് നടത്തിക്കൊണ്ടിരിക്കുന്നു.ഭാര്യ: സുനിത. മക്കള്‍: അനഘ, ആദിദേവ്. അമ്മ: ശാന്ത. സഹോദരങ്ങള്‍: സന്തോഷ്, സജിത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam