
റിയാദ്: സൗദി അറേബ്യയിലെ മധ്യപ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു. റിയാദ് - മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് (61) മരിച്ചത്. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം.
അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ വാവാട്ട് കുരുടൻ ചാലിൽ അമ്മദ് മുസ്ലിയാർ. മാതാവ്: ഖദീജ. ഭാര്യ: റംല വാവാട്. മക്കൾ: സഹീറ (മൈക്രോബയോളജിസ്റ്റ് -ബേബി ഹോസ്പിറ്റൽ കോഴിക്കോട്), സഹ്ദാദ് (ഖത്തർ), ഹയ ഫാത്തിമ (വിദ്യാർഥി). മരുമകൻ: ഷരീഫ് എളേറ്റിൽ (ബേബി ഹോസ്പിറ്റൽ കോഴിക്കോട്). സഹോദരങ്ങൾ: ലത്തീഫ് ഈങ്ങാപ്പുഴ ( എക്സിക്യുട്ടിവ് എഞ്ചിനിയർ കെ.എസ്.ഇ.ബി. ചെമ്പ് കടവ് ജലവൈദ്യുത പദ്ധതി), മൂസക്കോയ, മൈമൂന, സിദ്ധീഖ് (എൻജിനീയർ ), കെ.സി. ഇഖ്ബാൽ.
Read More - വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ചു; മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി
പ്രവാസി താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: സൗദി അറേബ്യയിലെത്തി 18--ാം ദിവസം പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. രാജസ്ഥാൻ രാജ് ഗരാഹ് സ്വദേശി ഹക്കാം അലി (42) ആണ് നജ്റാനിൽ കുഴഞ്ഞുവീണ് മരിച്ചത്. നജ്‌റാനിൽ കെട്ടിട നിർമാണ ജോലിക്കെത്തിയതായിരുന്നു അദ്ദേഹം. താമസസ്ഥലത്ത് രാത്രി ഭക്ഷണം കഴിച്ച ശേഷം സുഹൃത്തുക്കൾ പുറത്ത് സംസാരിച്ചിരിക്കെ റൂമിനുള്ളിൽ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോൾ ഇദ്ദേഹം ബോധരഹിതനായി താഴെ വീണു കിടക്കുന്നതാണ് കണ്ടത്.
ഹക്കാം അലിയുടെ ബന്ധുവായ ഷൗക്കത്ത് അലിയും സുഹൃത്തുക്കളും നജ്റാൻ ഹുബാഷ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും നജ്റാൻ കെ.എം.സി.സി പ്രവർത്തകരുടെ സഹായം തേടുകയും ചെയ്തു.
Read More - പ്രവാസി മലയാളിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തുടർന്ന് രേഖകൾ ശരിയാക്കി ഇദ്ദേഹത്തിന്റെ മൃതദേഹം നജ്റാൻ, റിയാദ്, ഡൽഹി വഴി സ്വദേശമായ രാജസ്ഥാനിലെ രാജ് ഗരാഹിൽ എത്തിച്ച് ഖബറടക്കി. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സിയുടെ സലീം ഉപ്പള, ലുഖ്മാൻ ചേലമ്പ്ര, തൗഫീക്ക് ഉപ്പള എന്നിവർ സഹായിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ