റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്‌പോര്‍ട്ട് മറന്ന വിവരം ഇവര്‍ അറിയുന്നത്. ചൊവ്വാഴ്ച രാത്രി 11.18നാണ് വിമാനം ലാന്‍ഡ് ചെയ്തത്. പാസ്‌പോര്‍ട്ട് മറന്നത് അറിഞ്ഞ യാത്രക്കാരി ഈ വിവരം ഉടനെ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.

റിയാദ്: കരിപ്പൂരില്‍ നിന്നും റിയാദിലേക്കുള്ള വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ച മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 321-ാം നമ്പര്‍ വിമാനത്താവളത്തില്‍ റിയാദിലേക്ക് യാത്ര ചെയ്ത മലപ്പുറം ചെമ്മാട് വെളിമുക്ക് സ്വദേശി സക്കീനാ അഹമ്മദ് ആണ് തന്റെ പാസ്‌പോര്‍ട്ട് വിമാനത്തില്‍ മറന്നുവെച്ചത്. 

റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്‌പോര്‍ട്ട് മറന്ന വിവരം ഇവര്‍ അറിയുന്നത്. ചൊവ്വാഴ്ച രാത്രി 11.18നാണ് വിമാനം ലാന്‍ഡ് ചെയ്തത്. പാസ്‌പോര്‍ട്ട് മറന്നത് അറിഞ്ഞ യാത്രക്കാരി ഈ വിവരം ഉടനെ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ വിമാനത്തിനകത്തെ സീറ്റുകളില്‍ തെരച്ചില്‍ നടത്തിയപ്പോള്‍ പാസ്‌പോര്‍ട്ട് കണ്ടെത്താനായില്ലെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ പറഞ്ഞത്. വിശദമായ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ കോഴിക്കോടേക്കുള്ള യാത്രക്കാരുമായി വിമാനം തിരികെ പറന്നു. 

Read More - പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവര്‍ക്കും യുഎഇയില്‍ പ്രവേശിക്കാം; അറിയിപ്പില്‍ മാറ്റം, പുതിയ നിബന്ധന ഇങ്ങനെ

വിവരം അറിഞ്ഞ നാട്ടിലുള്ള മകന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരെയും എയര്‍പോര്‍ട്ട് മേധാവിയെയും കണ്ട് പരാതിപ്പെട്ടതോടെ വിമാനത്തിനുള്ളില്‍ വീണ്ടും തെരച്ചില്‍ നടത്തി. സക്കീനയുടെ പാസ്‌പോര്‍ട്ട് കണ്ടെത്തുകയും ചെയ്തു. 

 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം. ഡിസംബര്‍ 12 തിങ്കളാഴ്‍ച മുതല്‍ സര്‍വീസുകള്‍ രണ്ടാം ടെര്‍മിനലിലേക്ക് മാറ്റുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഉച്ചയ്‍ക്ക് 12 മണി മുതല്‍ ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തില്‍ വരും. 

Read More - സൗദി അറേബ്യയില്‍ ഹെഡ് നഴ്‌സ് നിയമനം; നോര്‍ക്ക റൂട്ട്സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം

റിയാദ് വിമാനത്താവളത്തില്‍ പുതിയ രണ്ട് ടെര്‍മിനലുകള്‍ കൂടി തുറന്നതോടെ നടപ്പാക്കുന്ന ടെര്‍മിനല്‍ മാറ്റങ്ങളുടെ ഭാഗമായാണ് ഇത്. ഡിസംബര്‍ 12 തിങ്കളാഴ്‍ച റിയാദില്‍ നിന്നുള്ള എഐ 921 മുംബൈ - ഡല്‍ഹി സര്‍വീസുകള്‍ രണ്ടാം ടെര്‍മിനലില്‍ നിന്നും, റിയാദില്‍ നിന്നുള്ള എഐ 941 ഹൈദരാബാദ് - മുംബൈ സര്‍വീസ് ഒന്നാം ടെര്‍മിനലില്‍ നിന്നുമായിരിക്കും പുറുപ്പെടുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.