
റിയാദ്: സൗദിയില്‍ കാലുതെന്നി വീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍കാടിന് അടുത്ത് അങ്ങാടിപ്പുറം ചെറുക്കപ്പറമ്പ് സ്വദേശി അബ്ദുല്‍ മജീദ് പെരുമ്പന്‍ (50) ആണ് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ നിര്യാതനായത്.
കാല് തെന്നിവീണതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റിരുന്ന അബ്ദുല്‍ മജീദ് കഴിഞ്ഞ പതിമൂന്ന് ദിവസമായി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മകന്‍ മുബഷിര്‍ ജിദ്ദയിലുണ്ട്. ഭാര്യ സൈനബ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
പ്രവാസി മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. മലപ്പുറം എ.ആർ. നഗർ, കൊളപ്പുറം സ്വദേശി തൊട്ടിയിൽ മുഹമ്മദ് അഷ്‌റഫ് (40) ആണ് മരിച്ചത്. ജിദ്ദയിലെ റസ്റ്റോറന്റിൽ ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഞായറാഴ്ച രാവിലെയാണ് ജോലിക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ് - അബൂബക്കർ തൊട്ടിയിൽ, മാതാവ് - ഫാത്തിമ, ഭാര്യ - കോഴിക്കോട് തിരുത്തിയട് സ്വദേശി സൗദ, മക്കൾ - അഫീഫ് അഷ്‌റഫ്, അൽഫിയാ അഷ്‌റഫ്, സഹോദരങ്ങൾ: ജമീല മുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റൈൻ).
തൊഴിൽ തട്ടിപ്പിന് ഇരകളായ പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വഴിയൊരുങ്ങി; തുണയായത് കൈരളി പ്രവർത്തകർ
ജിദ്ദ ഈസ്റ്റ് സുലൈമാനിയ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ ഐ.സി.എഫ് വെൽഫയർ വിങ് പ്രവർത്തകരായ അബ്ബാസ് ചെങ്ങാനി, ഖലീലുറഹ്മാൻ കൊളപ്പുറം, കരീം മഞ്ചേരി തുടങ്ങിയവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam