പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

Published : Jun 20, 2022, 09:26 AM IST
 പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

Synopsis

20 വര്‍ഷമായി ബിഷയില്‍ കെട്ടിട നിര്‍മാണ ജോലി ചെയ്യുന്ന ഇദ്ദേഹം ജോലിസ്ഥലത്ത് ഉച്ചഭക്ഷണം കഴിച്ചു വിശ്രമിക്കവെ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

റിയാദ്: സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി മധ്യപ്രവിശ്യയിലെ ബീഷയിലാണ് കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സാംബശിവന്‍ എന്ന അലി (66) മരിച്ചത്. 20 വര്‍ഷമായി ബിഷയില്‍ കെട്ടിട നിര്‍മാണ ജോലി ചെയ്യുന്ന ഇദ്ദേഹം ജോലിസ്ഥലത്ത് ഉച്ചഭക്ഷണം കഴിച്ചു വിശ്രമിക്കവെ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ഏതാനും മാസം മുമ്പ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. നാല് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂന്ന് കുട്ടികള്‍ ഉണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബീഷയില്‍ ഖബറടക്കാന്‍ അലിയുടെ കുടുംബം സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ അംഗവുമായ അബ്ദുല്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹായത്തിന് കരാട്ടുചാലി ലത്തീഫ്, മൊറയൂര്‍ കലമ്പന്‍, നാസര്‍ പാണ്ടിക്കാട് എന്നിവരുമുണ്ട്.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

 പ്രവാസി മലയാളിയെ പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: സൗദിയില്‍ മലയാളി യുവാവിനെ പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി റഫീഖ് കാഞ്ഞിരക്കുറ്റിയെ (49)യാണ് ജിദ്ദക്കും അല്ലൈത്തിനും ഇടയില്‍ മുജൈരിമ  പെട്രോള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. 

ഏറെക്കാലമായി ഖുന്‍ഫുദയില്‍ പച്ചക്കറി വ്യാപാര തൊഴിലാളിയായ റഫീഖ് ബുധനാഴ്ച ജിദ്ദയില്‍നിന്ന് പച്ചക്കറിയുമായി ഖുന്‍ഫുദയിലേക്കു വരുന്നതിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് മുജൈരിമ റെസ്റ്റിംഗ് സ്റ്റേഷനില്‍ ലോറി നിര്‍ത്തിയതാണെന്ന് കരുതുന്നു. ജിദ്ദിയില്‍നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ സാധാരണ വിശ്രമത്തിനായി  നിര്‍ത്തിയിടുന്ന സ്ഥലമായതിനാല്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. റഫീഖ് എത്തേണ്ട സമയത്തും കാണാത്തതിനാല്‍ കൂടെയുള്ള ജോലിക്കാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് നിര്‍ത്തിയിട്ട ലോറിയില്‍  മരിച്ച നിലയില്‍ കണ്ടെത്തിയത്. 

നട്ടെല്ലിന് പരിക്കേറ്റ് ദുരിതത്തിലായ പ്രവാസി മലയാളിയെ നാട്ടിലയച്ചു

അല്ലൈത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം   മറവു ചെയ്യുന്നതിനായി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു. ഇടക്കാലത്ത് പ്രവാസം നിര്‍ത്തി നാട്ടില്‍ പോയിരുന്ന റഫീക്ക് വീണ്ടും പുതിയ വിസയില്‍ വന്നു ജോലി തുടരുകയായിരുന്നു. സാജിദ യാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അഫ്താബ്, മുഹമ്മദ് അഫ്ലാ, ആമിനാ ഹന്‍സ. സഹോദരി പുത്രന്‍ മിസ്ഫര്‍, അസ്ഹര്‍ വലിയാട്ട്, ഫൈസല്‍ ബാബു, മുസ്തഫ, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവരുടെ നേതൃത്വത്തില്‍  നിയമ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. മൃതേദഹം അല്ലൈത്തില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ