
റിയാദ്: നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി മരിച്ചു. കാസർകോട് നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപം മൗലാകില്ലാത്ത് വീട്ടിൽ മുഹമ്മദ് കുഞ്ഞി (57) തിങ്കളാഴ്ച രാവിലെ റിയാദ് അൽഈമാൻ ആശുപത്രിയിലാണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണം. പിതാവ്: പരേതനായ ഫരീദ്കുഞ്ഞി, മാതാവ്: പരേതയനായ കദീജ. ഭാര്യ: സുബൈദ, മക്കൾ: ഷഹദിയ, ഷംന, ഷാമില. മൃതദേഹം റിയാദിൽ ഖബറടക്കും. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ ബന്ധു ഹാരിസിനെ സഹായിക്കാൻ കെ.എം.സി.സി കാസർകോട് ജില്ലാ ഭാരവാഹികളായ ടി.എ.ബി. അഷ്‌റഫ്, ഫസലുറഹ്‌മാൻ പടന്ന, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ മഞ്ചേരി എന്നിവർ രംഗത്തുണ്ട്.
Read More - പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി
അവധി കഴിഞ്ഞ് തിരിച്ചു വരാനൊരുങ്ങിയ പ്രവാസി മലയാളി മരിച്ചു
റിയാദ്: അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് തിരിച്ചു വരാനൊരുങ്ങിയ പ്രവാസി മലയാളി നാട്ടിൽ മരിച്ചു. മലപ്പുറം ജില്ലായിലെ കരുവാരക്കുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മൂന്ന് മാസം മുമ്പാണ് അദ്ദേഹം ജിദ്ദയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയത്.
30 വർഷമായി പ്രവാസിയായ സിദ്ദീഖ് ജിദ്ദയിലെ ഒരു ടൈലറിങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് - ചേക്കു, മാതാവ് - ആയിഷ. ഭാര്യ - ലൈല. അജ്മൽ, ജഫ്നാൻ ഷഫ്‌ന എന്നിവർ മക്കളാണ്. മരുമക്കൾ - അൻവർ എടക്കര, റസീന പൂക്കോട്ടുംപാടം. കരീം, മുഹമ്മദ് അലി (ജിദ്ദ), സലാം (മദീന) എന്നിവർ സഹോദരങ്ങളാണ്.
Read More - ഹൗസ് ഡ്രൈവറായി ജോലി ചെയ്‍തിരുന്ന പ്രവാസി നിര്യാതനായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam