
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ലോറിയുടെ(lorry) ടാങ്കിന്റെ ഉള്‍വശം വൃത്തിയാക്കാന്‍ കയറിയ മലയാളി(Keralite) കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ (Thrissur)മരത്തംകോട് പന്നിത്തടം എകെജി നഗറില്‍ മഠപ്പാട്ടുപറമ്പില്‍ വീട്ടില്‍ അന്‍സാര്‍(36)ആണ് ബുറൈദയില്‍(Buraydah) മരിച്ചത്.
ടാങ്കര്‍ ലോറി ഡ്രൈവറായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച വൈകിട്ട് ടാങ്കിന്‍റെ ഉള്‍വശം വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. രക്ഷിക്കാന്‍ ടാങ്കിനകത്ത് കയറിയ സഹായിയും കുഴഞ്ഞുവീണു. രണ്ടുപേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അന്‍സാറിന്‍ ജീവന്‍ രക്ഷിക്കാനായില്ല. മാലിന്യം കൊണ്ടുപോകുന്ന ടാങ്കറില്‍ കെട്ടിക്കിടന്ന വാതകം ശ്വസിച്ചതാണ് മരണമെന്നാണ് സൂചന. പിതാവ്: പരേതനായ ഖാദര്‍, മാതാവ്: ആത്തിക്ക, ഭാര്യ: ബുസ്താന, മകള്‍: അംന ഫാത്തിമ.
K U Iqbal|പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ യു ഇഖ്ബാല്‍ സൗദിയില്‍ നിര്യാതനായി
റിയാദ്: സൗദി (Saudi Arabia)കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍(Dammam) ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍(road accident) മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ ചാത്തം പറമ്പ് കുപ്പാമഠത്തില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്ധീഖ് (കുഞ്ഞിമോന്‍) ആണ് മരിച്ചത്.
ദമ്മാം - അല്‍ഹസ റോഡില്‍ ഉണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. മാതാവ്: മറിയം, ഭാര്യ: മുബീന, മക്കള്‍: നാഫിഹ്, നിഫ മറിയം, നാജിഹ്, സഹോദരങ്ങള്‍: കുഞ്ഞിമൊയ്തീന്‍, ശരീഫ, മൈമൂനത്ത്, ഖൈറുന്നിസ, ലത്തീഫ്, സര്‍ജില. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam