ചികിത്സയില്‍ കഴിയുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Jun 28, 2022, 1:45 PM IST
Highlights

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഖാലിദ് കുനിയില്‍ (51) ആണ് മരിച്ചത്. അല്‍ ഖബ്ബാനി ലോജിസ്റ്റിക് കമ്പനി ജീവനക്കാരനായിരുന്നു. 

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഖത്തര്‍ ഐസിഎഫ് അല്‍ സദ്ദ് യൂണിറ്റ് പ്രവര്‍ത്തകനാണ്. ഭാര്യ: റംല, മക്കള്‍: ഷുഹൈബ്, ഷെറിന്‍ ഷഹനാസ്, ഷംനത്ത്, ഷംസിയ. മരുമകന്‍: ഷബീല്‍.

Read Also: നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ദോഹ വിമാനത്താവളത്തില്‍ പിടിയില്‍
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മാട്ടുമ്മല്‍ മുഹമ്മദ് ഷാക്കിര്‍ (23) ആണ് മരിച്ചത്. അല്‍ ഹിലാല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു.

ഞായറാഴ്ച രാവിലെ അല്‍ ഹിലാലില്‍ നടന്നുപോകുന്നതിനിടെയാണ് ഷാക്കിറിനെ വാഹനം ഇടിച്ചത്. രണ്ടു മാസം മുമ്പാണ് ജോലിക്കായി ഖത്തറിലെത്തിയത്. പിതാവ്: പുതിയ വീട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജി, മാതാവ്: നസിയ. സഹോദരങ്ങള്‍: ഫൈസല്‍, മുസ്തഫ, അന്‍സാര്‍, ഷാക്കിറ. 

ഖത്തറിൽ മൂല്യ വർദ്ധിത നികുതി ഉടനെ നടപ്പാക്കില്ലെന്ന് ധനകാര്യ മന്ത്രി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഖത്തറില്‍ നിരോധിക്കുന്നു

ദോഹ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഖത്തറില്‍ നവംബര്‍ 15 മുതല്‍ നിരോധിക്കും. ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

സ്ഥാപനങ്ങള്‍, കമ്പനികള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പാക്കേജിങ്, വിതരണം എന്നിവ ഉള്‍പ്പെടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. 2022 നവംബര്‍ 15 മുതല്‍ ഇത് നടപ്പിലാകും.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പലതവണ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍, തുണി എന്നിവ ഉപയോഗിച്ചുള്ള ബാഗുകള്‍, ജീര്‍ണ്ണിക്കുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ എന്നിവ ഉപയോഗിക്കാം. അനുവദനീയമായ നിലവാരം പുലര്‍ത്തുന്നവ ആവണം ഇവ. 

പലതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളില്‍ ഇത് പുനരുപയോഗിക്കാന്‍ പറ്റുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്ന ചിഹ്നം പതിക്കണം. 40 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് ഫ്‌ലേക്ക് അല്ലെങ്കില്‍ ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍. 40-60 മൈക്രോണിന് ഇടയില്‍ കനമുള്ള പ്ലാസ്റ്റിക് ഫ്‌ലേക്ക്, ഫാബ്രിക് എന്നിവ കൊണ്ട് നിര്‍മ്മിക്കുന്ന ബാഗുകള്‍ പലതവണ ഉപയോഗിക്കാവുന്നതാണ്.  

click me!