പ്രവാസി മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

By Web TeamFirst Published Sep 18, 2022, 10:53 PM IST
Highlights

മൂന്ന് മാസം മുമ്പാണ് തൊഴില്‍ വിസയില്‍ ജോബിന്‍ ഒമാനില്‍ എത്തിയത്.

മസ്‌കത്ത്: കൊല്ലം സ്വദേശിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന്‍ ജോയിയെയാണ് വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്ന് മാസം മുമ്പാണ് തൊഴില്‍ വിസയില്‍ ജോബിന്‍ ഒമാനില്‍ എത്തിയത്. 27 വയസ്സായിരുന്നു. അവിവാഹിതനാണ്. പിതാവ്: ജോബി. മാതാവ്: ഷെര്‍ളി. ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ തീപിടിത്തം; വൻ ദുരന്തം ഒഴിവാക്കിയത് 90 സെക്കന്റിനുള്ളിൽ

സൗദി അറേബ്യയിൽ തൂങ്ങിമരിച്ച പ്രവാസിയുടെ മൃതദേഹം തിരിച്ചറിയാനാകാതെ മോർച്ചറിയിൽ കിടന്നത് മൂന്നാഴ്ച

റിയാദ്: സൗദി അറേബ്യയിൽ തൂങ്ങിമരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം ആളറിയാതെ മോർച്ചറിയിൽ കിടന്നത് മൂന്നാഴ്ച. സൗദി അറേബ്യയിലെ മദ്ധ്യപ്രവിശ്യയിൽ ബീഷ പട്ടണത്തിന് അടുത്തുള്ള നഖിയയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ ഉത്തര്‍പ്രദേശ് കുഷിനഗര്‍ സ്വദേശി ഇമ്രാന്‍ അലി ഗുലാം റസൂലിന്റെ (41) മൃതദേഹമാണ് മൂന്നാഴ്ച മോർച്ചറിയിൽ ആളെ തിരിച്ചറിയാനാവാതെ കിടന്നത്.

ആഗസ്റ്റ് 21 നായിരുന്നു ഇമ്രാന്‍ അലിയുടെ മരണം. സ്‍പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടി ‘ഹുറൂബ്’ കേസിൽ കുടുങ്ങിയത് കൊണ്ടാണ് ആരും അന്വേഷിക്കാതെ മൃതദേഹം മോർച്ചറിയിൽ കിടക്കേണ്ടിവന്നത്. അവിവാഹിതനായ ഇയാള്‍ നാട്ടില്‍ പോയി വന്നിട്ട് ഏഴു വര്‍ഷമായി. നാട്ടിൽ അവധിക്ക് പോയിരുന്ന സഹോദരൻ കഴിഞ്ഞ ദിവസം ബീഷയിൽ തിരിച്ചെത്തിയ ശേഷം മോർച്ചറിയിൽ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. 

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദി അറേബ്യയില്‍ തന്നെ മറവുചെയ്യാന്‍  ബീഷയിലെ സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ കോണ്‍സുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അംഗവുമായ അബ്ദുല്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടിയെ കുടുംബം ചുമതലപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു സൗദി പൗരന്റെ കീഴില്‍ നല്ല രീതിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇമ്രാൻ. എന്നാല്‍ ‘ഹുറൂബ്’ കേസിലായത് എങ്ങനെയാണെന്നും ശേഷം ജീവനൊടുക്കിയത് എന്തിനാണെന്നും വ്യക്തമല്ല. മരിക്കുന്നതിന്റെ തലേദിവസം നാട്ടിലേക്ക് ഫോണ്‍ ചെയ്ത് ബന്ധുക്കളോട് സംസാരിച്ചിരുന്നുവെന്നാണ് നാട്ടിൽ ബന്ധപ്പെട്ടപ്പോൾ അബ്ദുൽ അസീസ് പാതിപറമ്പനെ അറിയിച്ചത്.

click me!