എട്ടുവർഷത്തെ നിയമക്കുരുക്കിനൊടുവിൽ പ്രവാസി മലയാളി നാട്ടിലേക്ക്; തുണയായത് കേളി ഇടപെടൽ

By Web TeamFirst Published Sep 29, 2022, 10:11 PM IST
Highlights

റിയാദിലെ തഖസൂസിയിൽ കഴിഞ്ഞ 15 വർഷത്തിലധികമായി ഒരു സ്വകാര്യ കമ്പനിയിൽ പ്ലംബിങ് ജോലി ചെയ്യുകയായിരുന്ന ജോജോ ജോസിനെ കമ്പനി അകാരണമായി ഹുറൂബാക്കുകയായിരുന്നു.

റിയാദ്: നിയമകുരുക്കിൽ അകപ്പെട്ട് എട്ടു വർഷത്തോളമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന തൃശൂർ ചാലക്കുടി സ്വദേശി ജോജോ ജോസ് നാട്ടിലേക്ക് മടങ്ങി. റിയാദിലെ തഖസൂസിയിൽ കഴിഞ്ഞ 15 വർഷത്തിലധികമായി ഒരു സ്വകാര്യ കമ്പനിയിൽ പ്ലംബിങ് ജോലി ചെയ്യുകയായിരുന്ന ജോജോ ജോസിനെ കമ്പനി അകാരണമായി ഹുറൂബാക്കുകയായിരുന്നു.

തുടർന്ന് നിയമവശങ്ങൾ അറിയാത്തതിനാൽ മൂന്ന് വർഷത്തോളം ആ കമ്പനിയിൽ തന്നെ ജോലി ചെയ്യ്തു. സൗദി സർക്കാർ തൊഴിൽ നിയമം കർക്കശമാക്കിയതോടെ കമ്പനി ജോജോയെ കൈയ്യൊഴിഞ്ഞു. അതിനുശേഷം അഞ്ചു വർഷത്തോളം സുഹൃത്തുക്കളുടെ സഹായത്താൽ ചെറിയ ജോലികൾ ചെയ്തുവരികയായിരുന്നു.  

ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ തളർത്തിയ ജോജോ ജോസിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ സുഹൃത്തുക്കൾ അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള നിയമ സഹായത്തിനായി കേളി ഉമ്മുൽ ഹമാം ഏരിയ പ്രവർത്തകരെ സമീപിച്ചു. കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് തർഹീൽ വഴി എക്സിറ്റ് അടിക്കാനുള്ള രേഖകൾ തയാറാക്കി നൽകി. ജോജോ ജോസ് കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങി.

(ഫോട്ടോ: കേളി ഉമ്മുൽ ഹമാം ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനർ ജാഫർ സാദിഖ് യാത്രാരേഖകൾ ജോജോ ജോസിന് കൈമാറുന്നു)

Read More :  ദിവസങ്ങള്‍ മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി മരിച്ചു

മലയാളി ഉംറ തീർത്ഥാടകൻ സൗദി അറേബ്യയില്‍ മരിച്ചു

റിയാദ്: മലയാളി ഉംറ തീർത്ഥാടകൻ ശ്വാസതടസം മൂലം മക്കയിൽ മരിച്ചു. കോഴിക്കോട് തോട്ടുമുക്കം പുതിയനിടം സ്വദേശി കൈപകശ്ശേരി ഹൈദര്‍ (63) ആണ് മക്കയിലെ താമസസ്ഥലത്ത് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് സ്വകാര്യ ഗ്രൂപ്പിന് കീഴിലാണ് ഉംറ തീര്‍ത്ഥാടനത്തിന് എത്തിയത്. 

ആസ്തമ രോഗിയായിരുന്ന ഹൈദറിന് ശ്വാസ തടസം മൂർച്ഛിക്കുകയായിരുന്നു. മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ഐ.സി.എഫ് വെല്‍ഫെയര്‍ വിംഗ് അറിയിച്ചു.

Read More: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

 
 

click me!