ദുബൈയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ദുബൈ: മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. കണ്ണൂര്‍ കൂത്തുപറമ്പ് പനമ്പ്രാല്‍ മെരുവമ്പായ് ഖലീല്‍ (37) ആണ് മരിച്ചത്. ദുബൈയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പിതാവ് - ഉസൈന്‍. മാതാവ് - സഫിയ. ഭാര്യ - ഷഹറ. മക്കള്‍ - അസബ്, അസീന്‍. സഹോദരങ്ങള്‍ - അഷ്‍കര്‍, അഫ്രീദ്, ഷഫീദ, ഷമീന, ഷര്‍മിന, ഷാനിബ. വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Read also: മലയാളി ഉംറ തീർത്ഥാടക യാത്രാമധ്യേ മരിച്ചു

ഉംറക്കെത്തിയ മലയാളി വിമാനത്തില്‍ മരിച്ചു
റിയാദ്: ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി ജിദ്ദയിലേക്കുള്ള യാത്രയില്‍ വിമാനത്തിനുള്ളില്‍ വെച്ച് മരിച്ചു. കായംകുളം പുല്ലുകുളങ്ങര പുളിമുക്ക് ജങ്ഷനില്‍ മദീന പാലസില്‍ അഹമ്മദ് കോയയാണ് മരിച്ചത്.

സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കായി ചൊവ്വാഴ്ച രാവിലെ കായംകുളത്ത് നിന്ന് പുറപ്പെട്ട് കുവൈത്തില്‍ എത്തി അവിടെനിന്ന് ഇഹ്‌റാം കെട്ടി മക്കയിലേക്ക് പോകുമ്പോള്‍ ജിദ്ദയില്‍ എത്തും മുമ്പ് വിമാനത്തില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും. മലയാളത്തില്‍ ഒന്നിലേറെ കവിത സമാഹാരങ്ങള്‍ രചിച്ചയാളാണ് അഹമ്മദ് കോയ. പിതാവ്: കാസിം കുഞ്ഞ്, മാതാവ്: ഫാത്തിമ. ഭാര്യ: സീനത്ത് ബിവി, മക്കള്‍: ഇനാസ്, ജാസിം, ഹസീന, ജസീന.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവാസി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ചു

ഉംറ തീർത്ഥാടകൻ സൗദി അറേബ്യയില്‍ ശ്വാസതടസം മൂലം മരിച്ചു
റിയാദ്: മലയാളിയായ ഉംറ തീർത്ഥാടകൻ മക്കയിൽ ശ്വാസതടസം മൂലം മരിച്ചു. കോഴിക്കോട് തോട്ടുമുക്കം പുതിയനിടം സ്വദേശി കൈപകശ്ശേരി ഹൈദര്‍ (63) ആണ് മക്കയിലെ താമസസ്ഥലത്ത് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് സ്വകാര്യ ഗ്രൂപ്പിന് കീഴിലാണ് ഉംറ തീര്‍ത്ഥാടനത്തിന് എത്തിയത്. 

ആസ്തമ രോഗിയായിരുന്ന ഹൈദറിന് ശ്വാസ തടസം മൂർച്ഛിക്കുകയായിരുന്നു. മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ഐ.സി.എഫ് വെല്‍ഫെയര്‍ വിംഗ് അറിയിച്ചു.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു